HOME
DETAILS

കൊല്ലം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

  
backup
September 06, 2016 | 9:36 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0


കൊല്ലം: നഗരത്തിലെ ഹോട്ടലുകളിലും പഴം-പച്ചക്കറികടകളിലും മത്സ്യമാര്‍ക്കറ്റുകളിലും വിജിലന്‍സ് റെയ്ഡ്. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളും മറ്റും കണ്ടെടുത്തു.
പരിശോധനയെതുടര്‍ന്ന് മൂന്ന് ഹോട്ടലുകള്‍ അടപ്പിക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പധികൃതരും പരിശോധനയില്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് വിഭാഗം ഇത്തരം പരിശോധന നടത്താന്‍ മടിക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് വിജിലന്‍സ് സതേണ്‍ റേഞ്ച് എസ്പി ഇ.കെ സാബുവിന്റെ നിര്‍ദേശപ്രകാരമാണ് ഡി.വൈ.എസ്.പി എന്‍.ജീജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കെ.എസ.്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ കാന്റീന്‍ ആണ് വൃത്തിഹീനമായ ഭക്ഷണം കണ്ടെത്തിയതിനെതുടര്‍ന്ന് അടപ്പിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ എസ്.ബി.ഐക്ക് അടുത്തുള്ള ഹോട്ടലിന് നോട്ടീസ് നല്‍കി.
പായിക്കട, കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളില്‍ വില്‍പനയ്ക്ക് വച്ച ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ പരിശോധനാസംഘം കണ്ടെടുത്തു. ഓടയുടെ മുകളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്. പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ കണ്ടെടുത്തു. ആപ്പിളില്‍ മാരകമായ മെഴുക് പുരട്ടിയതായും മുന്തിരിയില്‍ രാസ വസ്തു സ്‌പ്രേ ചെയ്തതായും കണ്ടെത്തി. ഇവയുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരത്ത് പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.ത്രാസുകളില്‍ ക്രമക്കേട് കാട്ടിയ ഏതാനും വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  15 minutes ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  22 minutes ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  27 minutes ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  an hour ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  an hour ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  an hour ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  an hour ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  an hour ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  2 hours ago