HOME
DETAILS

ട്രംപിന്റെ വിശ്വസ്തന്‍ ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍

  
August 24 2025 | 04:08 AM

Sergio Gore a confidant of President Donald Trump and White House personnel director is the new US ambassador to India

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും വൈറ്റ് ഹൗസിലെ പേഴ്‌സനല്‍ ഡയറക്ടറുമായ സെര്‍ജിയോ ഗോര്‍ ഇന്ത്യയിലേക്കുള്ള യു.എസിന്റെ പുതിയ അംബാസഡര്‍. ദക്ഷിണ മധ്യേഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെര്‍ജിയോ ഗോര്‍ വഹിക്കുമെന്ന് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. നാലായിരത്തോളം ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ച് വിവിധ വകുപ്പുകളിലെയും ഏജന്‍സികളിലെയും 95 ശതമാനം ഒഴിവുകളും നികത്തിയിട്ടുയതായും യു.എസ് പ്രസിഡന്റ് പറഞ്ഞു.

ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫിനെ തുടര്‍ന്ന് യു.എസുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളല്‍വീണിരിക്കെയാണ് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ അംബാസഡറായെത്തുന്നത്. എന്നാൽ, ഗോറിന്റെ നിയമനത്തിന് യു.എസ് കോണ്‍ഗ്രസിന്റെ കൂടി അംഗീകാരം നേടിയെടുക്കേണ്ടതുണ്ടെന്ന സാങ്കേതികപ്രക്രിയ ബാക്കിയുണ്ട്. 
2023 മെയ് മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ ഇന്ത്യയിലെ യു.എസ് അംബാസഡറായിരുന്ന എറിക് ഗാര്‍സെറ്റിയുടെ പിന്‍ഗാമിയായെത്തുന്ന 38 കാരനായ ഗോറിന് രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണ് ട്രംപുമായുള്ളത്. വിദേശയാത്രകളില്‍ ട്രംപിനെ അനുഗമിക്കുക, ദേശീയ സുരക്ഷാ കൗണ്‍സില്‍ ജീവനക്കാരെ നിയമിക്കുകയും നീക്കുകയും ചെയ്യുക എന്നിവയായിരുന്നു ഗോറിന്റെ ചുമതലകള്‍. 

ട്രംപിന്റെ പ്രചാരണത്തിന് മുന്നില്‍നില്‍ക്കുകയും പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ ടീമില്‍ പ്രത്യേക ഇടംപിടിക്കുകയും ചെയ്ത ശതകോടീശ്വരനും ടെസ്‍ല മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ പ്രധാന എതിരാളിയായി അറിയപ്പെടുന്ന വ്യക്തിയാണ് ഗോര്‍. ഗോറിനോടുള്ള ട്രംപിന്റെ അടുപ്പമായിരുന്നു അദ്ദേഹവുമായി പിന്നീട് അകലാന്‍ മസ്‌കിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.

Sergio Gore, a confidant of President Donald Trump and White House personnel director, is the new U.S. ambassador to India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  4 days ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  4 days ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  4 days ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  4 days ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  4 days ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  4 days ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  4 days ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  4 days ago