HOME
DETAILS

വിദ്യാർഥികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും രോഗ വ്യാപനം തടയാനും പുതിയ നടപടികളുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

  
Web Desk
September 20, 2025 | 11:45 AM

uae school health guide precautions to protect students from illness

അബൂദബി: വിദ്യാർഥികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും രോഗ വ്യാപനം തടയാനുമുള്ള പ്രധാന മുൻകരുതലുകൾ വിവരിക്കുന്ന ഒരു പുതിയ സ്കൂൾ ഹെൽത്ത് ഗൈഡ് പ്രസിദ്ധീകരിച്ചിരിക്കുയാണ് എമിറേറ്റ്സ് ഹെൽത്ത് സർവിസസ് (ഇഎച്ച്എസ്).

ഗൈഡിൽ ആറ് പ്രധാന മുൻകരുതലുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, ചുമയ്ക്കുമ്പോൾ കഴുകാത്ത കൈകൾ കൊണ്ട് മുഖം തൊടുന്നത് ഒഴിവാക്കുക, ചുമയ്ക്കുമ്പോൾ ടിഷ്യു അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച് മൂക്കും വായും മൂടുക. രോഗികളായ സഹപാഠികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാനും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തങ്ങാനും, പതിവായി തൊടുന്ന പ്രതലങ്ങൾ വൃത്തിയാക്കാനും വിദ്യാർത്ഥികൾക്ക് ഇഎച്ച്എസ് നിർദേശം നൽകി. 

സ്കൂളുകളിൽ സാധാരണയായി കാണപ്പെടുന്ന ആസ്മ, ഗുരുതരമായ അലർജി, ടൈപ്പ് 1 ഡയബറ്റിസ് തുടങ്ങിയ മൂന്ന് ആരോഗ്യ പ്രശ്നങ്ങളെയും ​ഗൈഡ് അബിസംബോധന ചെയ്യുന്നു.

രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ എന്നിവർക്കുള്ള മാർഗനിർദേശങ്ങങ്ങളും ​ഗൈഡിലുണ്ട്. ആസ്മ ബാധിതരായ കുട്ടികൾ ചികിത്സാ പദ്ധതിയും മരുന്നുകളും കൃത്യമായി പാലിക്കണം; അലർജിയുള്ള വിദ്യാർഥികൾ എപിനെഫ്രിൻ ഓട്ടോ-ഇൻജക്ടർ കൈവശം വയ്ക്കണം, ജീവനക്കാർ ഇത് ഉപയോ​ഗിക്കാൻ പരിശീലനം നേടണം; ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് സൂക്ഷ്മനിരീക്ഷണം, അടിയന്തര പ്രവർത്തന പദ്ധതി, മെഡിക്കൽ ബ്രേസ്ലെറ്റ് പോലുള്ള തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ ആവശ്യമാണ്.

വേനൽക്കാലത്തെ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട, ഡീഹൈഡ്രേഷൻ, ക്ഷീണം, സൂര്യാഘാതം തുടങ്ങിയ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും ഗൈഡ് മുന്നറിയിപ്പ് നൽകുന്നു. വിദ്യാർഥികളെ അധ്യാപകരും ജീവനക്കാരും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശിക്കുന്നു.

സ്കൂൾ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇഎച്ച്എസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. നിലവിൽ, 312 സർക്കാർ സ്കൂളുകളും 333 സ്കൂൾ ക്ലിനിക്കുകളും, യുഎഇയിലെ ഏഴ് പുതിയ സായിദ് വിദ്യാഭ്യാസ കോംപ്ലക്സുകൾക്കായുള്ള നഴ്സിംഗ് ജീവനക്കാരും ഇഎച്ച്എസ് മേൽനോട്ടം വഹിക്കുന്നു.

വാർഷിക ആരോഗ്യ പരിശോധനകൾ, ദേശീയ വാക്സിനേഷൻ പരിപാടി, ഓറൽ ഹെൽത്ത് പരിശോധനകൾ, മാനസികാരോഗ്യ നിരീക്ഷണം, അവബോധ സെഷനുകൾ, അടിയന്തര പ്രതികരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്.

2025-ൽ സർക്കാർ സ്‌കൂൾ നഴ്‌സിംഗ് ജീവനക്കാർക്കിടയിൽ സ്വദേശിവൽക്കരണം മൊത്തം ക്ലിനിക് ജീവനക്കാരുടെ 12.5 ശതമാനം ​​എത്തിയതായി  ഇഎച്ച്എസ് വ്യക്തമാക്കി.

The Emirates Health Services (EHS) has introduced a new school health guide outlining key preventive measures to safeguard students from illnesses and limit disease transmission. The guide emphasizes six main precautions 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  15 hours ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  15 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  a day ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago