HOME
DETAILS

ഫലസ്തീനെ അംഗീകരിക്കില്ല; യു.എന്നിൽ ഇസ്റാഈൽ നിലപാട് ആവർത്തിച്ച് ട്രംപ്

  
September 24 2025 | 02:09 AM

Will not recognize Palestine Trump reiterates Israels position at the UN

ന്യൂയോർക്ക്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിനെ അപലപിച്ചും ഹമാസ് തടവിൽവച്ച ബന്ദികളെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടും യു.എൻ പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിനുള്ള റിവാർഡ് ആണെന്ന ഇസ്റാഈൽ നിലപാട് ട്രംപ് ആവർത്തിച്ചു. യു.എന്നിന്റെ 80ാം വാർഷികത്തോടനുബന്ധിച്ചാണ് പൊതുസഭ ചേർന്നത്.

ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കാനാണ് ലോക നേതാക്കൾ ചേർന്നു പ്രവർത്തിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. 15 മിനുട്ടാണ് ട്രംപിന് പ്രസംഗിക്കാൻ സമയം നൽകിയതെങ്കിലും 55 മിനുട്ട് അദ്ദേഹത്തിന്റെ പ്രസംഗം നീണ്ടു. യു.എന്നിന്റെ ലക്ഷ്യത്തെയും ട്രംപ് ചോദ്യം ചെയ്തു. ലോകത്ത് ഗസ്സ, സുദാൻ, ഉക്രൈൻ എന്നിവിടങ്ങളിലെല്ലാം യുദ്ധം നടക്കുകയാണ്. ഇവിടെയൊന്നും ആരെയും സഹായിക്കാൻ യു.എന്നിന് കഴിഞ്ഞില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ താൻ 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് ആവർത്തിച്ചു.

ട്രംപിന്റെ പ്രസംഗത്തിനു മുൻപ് യു.എന്നിനു പുറത്ത് പ്രതിഷേധം ശക്തമായിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തു. ലണ്ടൻ മേയർ സിദ്ദീഖ് ഖാനെതിരേ വിദ്വേഷ പ്രസംഗവും ട്രംപ് നടത്തി. സിദ്ദീഖ് ഖാൻ മുസ്്ലിമാണെന്നും ലണ്ടനിൽ അദ്ദേഹം ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ട്രംപിനു മുൻപ് സംസാരിച്ച അന്റോണിയോ ഗുട്ടെറസ് ഇസ്റാഈൽ അന്താരാഷ്ട്ര നിയമം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ട്രംപിനു ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് പ്രസംഗിച്ചത്. ഫലസ്തീൻ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന് യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വിസ നിഷേധിച്ച യു.എസ് നടപടി അദ്ദേഹം ചോദ്യം ചെയ്തു. 

ഗസ്സയെ ഇസ്റാഈൽ പട്ടിണിക്കിട്ടെന്ന് ഉർദുഗാൻ പട്ടിണിക്കോലങ്ങളായ കുട്ടികളുടെ ചിത്രം ഉയർത്തിക്കാട്ടി പറഞ്ഞു. 250 മാധ്യമപ്രവർത്തകരെ ഗസ്സയിൽ കൊന്നത് വംശഹത്യയുടെ വിവരം പുറത്തുവരാതിരിക്കാനാണ്. ഖത്തറിനെ ആക്രമിച്ചതോടെ ഇസ്റാഈലിന്റെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടതായും ഉർദുഗാൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  a day ago
No Image

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ടയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  a day ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  2 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  2 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  2 days ago
No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  2 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago