തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.
ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളുടെ തലയ്ക്കാണ് പരുക്കേറ്റത്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറയേയും ബസ് ഡ്രൈവറേയും അരമണിക്കൂറോളമെടുത്ത് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് എതിരെവന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. 26 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
English Summary: A KSRTC bus and a lorry collided in Maruthoor near Mannanthala, Thiruvananthapuram, injuring 12 people. The accident occurred in the early hours, with the lorry driver sustaining serious head injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."