HOME
DETAILS

ഖത്തര്‍: വര്‍ക്ക് പെര്‍മിറ്റ്, തൊഴിലാളി റിക്രൂട്ട്‌മെന്റ്, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഫീസ് നല്‍കണം; നിരക്കുകള്‍ ഇപ്രകാരം

  
September 26 2025 | 01:09 AM

Qatar determines fees for work permits worker recruitment authentication of seals and other services

ദോഹ: ഖത്തറില്‍ ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യല്‍, സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തലിന് ഫീസ് നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഇറക്കിയ ഉത്തരവിന്റെ (തീരുമാനം നമ്പര്‍ - 32) പൂര്‍ണ്ണരൂപം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

താഴെ പറയുന്ന അഞ്ച് പോയിന്റുകളാണ് വിജ്ഞാപനത്തിലുള്ളത്.

1): കമ്പനികള്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയിലെ തൊഴിലാളികള്‍, അവരുടെ ഇണകളോ ബന്ധുക്കളോ ആയവര്‍, റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് (നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ) വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് പ്രതിവര്‍ഷം 100 ഖത്തര്‍ റിയാല്‍ (ഏകദേശം 2,435 രൂപ) ആയി നിശ്ചയിച്ചു.

2): വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍, തൊഴില്‍ പരിശീലനം നല്‍കാനുള്ള ലൈസന്‍സുകള്‍ നല്‍കാനും പുതുക്കാനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസും നിശ്ചയിച്ചു. അവ ഇപകാരമാണ്:

* ലൈസന്‍സിനും പുതുക്കലിനും: 2,000 റിയാല്‍ (ഏകദേശം 48,700 രൂപ)
* നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയവ മാറ്റിസ്ഥാപിക്കുന്നതിന് 1,000 റിയാല്‍. 

3): കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സീലുകള്‍ വയ്ക്കല്‍, വര്‍ക്ക് കരാറുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മറ്റ് രേഖകള്‍ എന്നിവയ്ക്കുള്ള ഫീസ്: 20 റിയാല്‍ (ഏകദേശം 480 രൂപ) 

4): ഫീസ് ഇനങ്ങളില്‍ നിന്ന് താഴെപ്പറയുന്നവരെ ഒഴിവാക്കും:

* ഖത്തറി പൗരന്മാര്‍.
*ഖത്തര്‍ പൗരത്വമുള്ള സ്ത്രീകളുടെ കുട്ടികള്‍.
* ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) പൗരന്മാര്‍.

5): ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്. ഇന്നലൊണ് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതെന്നതിനാല്‍ നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു,. അതിനാല്‍ ഇന്ന് മുതല്‍ ഈ സര്‍വിസുകള്‍ക്ക് ഫീസ് നല്‍കേണ്ടിവരും.

The Official Gazette published on Thursday the full text of the Minister of Labour Decision No. (32) of 2025 on setting the fees for work permits, recruitment of workers, and the attestation of seals, certificates, and other documents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനമോടിക്കാൻ ഇനി എളുപ്പമാണ്; നിങ്ങളുടെ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസ് ഇനി യുഎഇ ലൈസൻസാക്കി മാറ്റാം; കൂടുതലറിയാം

uae
  •  2 days ago
No Image

 'അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില്‍ നാട് മറുപടി പറയും'; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം

Football
  •  2 days ago
No Image

കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait
  •  2 days ago
No Image

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91,000 കടന്നു, റെക്കോര്‍ഡ്

Economy
  •  2 days ago
No Image

വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്

crime
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ

crime
  •  3 days ago
No Image

ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

പേരാമ്പ്ര സംഘര്‍ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago