
വിലങ്ങ് വീണാലോ?, അറസ്റ്റ് പേടിച്ച് യു.എസ് യാത്രയുടെ റൂട്ട് മാറ്റി നെതന്യാഹു; യൂറോപ്പിന്റെ ആകാശം തൊടാതെ വളഞ്ഞ് വഴി പിടിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി

വാഷിങ്ടണ്‍: അറസ്റ്റ് ഭയന്ന് യു.എസ് യാത്രയുടെ റൂട്ട് മാറ്റി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.സി) അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റൂട്ട് മാറ്റാനുള്ള നെതന്യാഹുവിന്റെ തീരുമാനം. യുറോപ്യന്‍ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യു.എസിലേക്കുള്ള യാത്ര.
ഐ.സി.സിയുമായി കരാര്‍ ഒപ്പിട്ടുള്ള രാജ്യങ്ങളെ ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര. നെതന്യാഹു തങ്ങളുടെ അതിര്‍ത്തിയില്‍ കടന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി കരാറുള്ള നിരവധി യുറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മുന്നില്‍കണ്ടാണ് റൂട്ട് മാറ്റിപ്പിടിക്കാന്‍ നെതന്യാഹു തീരുമാനിച്ചത്.
ഗ്രീസിനും ഇറ്റലിക്കും സമീപത്ത് കൂടി പറന്ന നെതന്യാഹുവിന്റെ വിമാനം മെഡിറ്റനേറിയന്‍ കടന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. സാധാരണയായി ഫ്രഞ്ച് വ്യോമാതിര്‍ത്തി ഉള്‍പ്പെടെ മധ്യ യൂറോപ്പിലൂടെയാണ് അമേരിക്കയിലേക്കുള്ള ഇസ്‌റാഈലി വിമാനങ്ങള്‍ സഞ്ചരിച്ചിരുന്നുത്. ഇത്തവണ ഏകദേശം 373 മൈല്‍ (600 കിലോമീറ്റര്‍) അദികദൂരം യാത്ര ചെയ്യേണ്ടി വന്നതായി വ്യോമയാന വിദഗ്ധര്‍ വ്യക്തമാക്കി.
2024 നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചത്. തങ്ങളുടെ അതിര്‍ത്തി കടന്നാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അയര്‍ലാന്‍ഡ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാട് സ്‌പെയിനും അറിയിച്ചിരുന്നു. അതേസമം, അറസ്റ്റ് ചെയ്യില്ലെന്ന നിലപാടാണ് ഫ്രാന്‍സ് സ്വീകരിച്ചിരുന്നത്. ഇത്തരമൊരു നീക്കം പ്രായോഗികമാണോ എന്നാണ് അന്ന് ഇറ്റലി പ്രതികരിച്ചത്. അതേസമയം അറസ്റ്റ് പേടിച്ചാണ് വഴിമാറ്റിയതെന്ന വാര്‍ത്തകള്‍ ഇസ്‌റാഈല്‍ നിഷേധിച്ചു.
ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു അമേരിക്കയിലേക്ക് പറന്നത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തെല്‍ അവിവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഫ്രാന്‍സ്, യുകെ, കാനഡ, ആസ്‌ത്രേലിയ, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് അടുത്തിടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. ഇതോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 159 പേര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.
israeli prime minister benjamin netanyahu changed his travel route to the us, avoiding several european countries due to the risk of arrest under the icc warrant. the move highlights rising international pressure on israel's leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍
National
• 10 days ago
1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍
Kerala
• 10 days ago.png?w=200&q=75)
ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
National
• 10 days ago
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 10 days ago
'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ
uae
• 10 days ago
തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം
Kerala
• 10 days ago
ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി
uae
• 10 days ago
കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'
International
• 10 days ago
ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിംഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ
National
• 10 days ago
'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം
National
• 10 days ago
നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ
Football
• 10 days ago
'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി
National
• 10 days ago
പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ
National
• 10 days ago
ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്
Saudi-arabia
• 10 days ago
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു
National
• 10 days ago
ചുമയ്ക്ക് സിറപ്പ് കഴിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുന്നു; ചിന്ദ്വാരയിൽ സ്ഥിതി രൂക്ഷം; സാമ്പിളുകള്‍ പരിശോധനയ്ക്ക്, ജാഗ്രതാ നിർദേശം
National
• 10 days ago
അപ്പാര്‍ട്മെന്റില്‍ വെച്ച് നിയമവിരുദ്ധമായി ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍
uae
• 10 days ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ പരാതി, അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ
Kerala
• 10 days ago
പുതുച്ചേരിക്ക് സമീപം സ്കൂബ ഡൈവിംഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ
Gadget
• 10 days ago
റോഡിന് നടുവില്‍ വാഹനം നിര്‍ത്തി, പിന്നാലെ കൂട്ടിയിടി; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 10 days ago
'റൊണാൾഡോയെ പുറത്താക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ, ഞാൻ അത് ചെയ്യുമായിരുന്നു' വെളിപ്പെടുത്തലുമായി വെയ്ൻ റൂണി
Football
• 10 days ago