HOME
DETAILS

ഫലസ്തീനികളുടെ ഫോണ്‍കോളുകള്‍ കൂട്ടത്തോടെ ചോര്‍ത്തുന്നു, നിരീക്ഷണമെന്ന പേരില്‍ ദുരുപയോഗം; ഇസ്‌റാഈല്‍ സൈന്യത്തിന് നല്‍കിയിരുന്നു ചില സേവനങ്ങള്‍ നിര്‍ത്തലാക്കി മൈക്രോസോഫ്റ്റ് 

  
Web Desk
September 26, 2025 | 4:34 AM

microsoft halts some services to israel over surveillance of palestinians

വാഷിങ്ടണ്‍: ഗസ്സയിലെ ജനങ്ങളെ കൂട്ടത്തോടെ നിരീക്ഷിക്കാന്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ഒരു അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ചില സേവനങ്ങള്‍ നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ജനങ്ങളുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് കൂട്ടത്തോടെ നിരീക്ഷണം നടത്താന്‍ തങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന കണ്ടെത്തെലിനെ തുടര്‍ന്ന് ചില ക്ലൗഡ് സേവനങ്ങളിലേക്കുള്ള ഇസ്‌റാഈലിന്റെ പ്രവേശനമാണ് മൈക്രോസോഫ്റ്റ് തടഞ്ഞിരിക്കുന്നത്. ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിലെ ചാര ഏജന്‍സിയായ യൂനിറ്റ് 8200, മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനമായ അസ്യൂറിന്റെ വിപുലമായ സംഭരണ ശേഷി ഉപയോഗിച്ച് ഫലസ്തീനിലെ സാധാരണക്കാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.2021-ല്‍ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സത്യ നാദെല്ലയും യൂനിറ്റിന്റെ അന്നത്തെ കമാന്‍ഡറായിരുന്ന യോസി സരിയലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചക്ക് ശേഷമാണ് ചോര്‍ത്തല്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇസ്‌റാഈല്‍ ചാര ഏജന്‍സിയുമായുള്ള ബന്ധം പുറത്തായതോടെ മൈക്രോസോഫ്റ്റ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിവിലിയന്‍മാരില്‍ കൂട്ട നിരീക്ഷണം നടത്തുന്നത് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് സേവന നിബന്ധനകളുടെ ലംഘനമാണെന്ന് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ചൂണ്ടിക്കാട്ടി. അതേസമയം, നടപടി കമ്പനി ഇസ്‌റാഈലുമായി ചെയ്യുന്ന മറ്റ് ജോലികളെ ബാധിക്കില്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

ഇസ്‌റാഈല്‍ സര്‍ക്കാരുമായുള്ള മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനം കമ്പനിക്കുള്ളില്‍ ഉള്‍പ്പെടെ ഒരു വിവാദ വിഷയമായിരുന്നു. ഇത് ജീവനക്കാര്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

'നിങ്ങളില്‍ പലരും ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരാണെന്ന് എനിക്കറിയാം,' കമ്പനി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ജീവനക്കാര്‍ക്കുള്ള ഒരു സന്ദേശത്തില്‍ മിസ്റ്റര്‍ സ്മിത്ത് എഴുതി.വിഷയത്തില്‍ അവലോകനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വരും ദിവസങ്ങളിലും ആഴ്ചകളിലും, അത് ഉചിതമാകുമ്പോള്‍ ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കിടും.- സ്മിത്ത് വ്യക്തമാക്കി. 

അതിനിടെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്‌റാഈലിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇക്കാര്യം ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അറബ് -മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ടെന്നും മാത്രമല്ല ഇക്കാര്യം നെതന്യാഹുവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച യു.എന്‍ യോഗത്തില്‍ പങ്കെടുക്കാനായി നെതന്യാഹു എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

 

microsoft has discontinued certain services to the israeli military after reports emerged about mass surveillance and misuse of palestinian phone data. the move highlights growing concern over digital rights violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  a day ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  a day ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  a day ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  a day ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  a day ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  a day ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  a day ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  a day ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  a day ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  a day ago