
കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ സൂചകമായി നെതന്യാഹുവിന്റെ യു.എന്‍ പ്രസംഗത്തിനിടെ കൂട്ടത്തോടെ വാക്ക്ഔട്ട് നടത്താന്‍ അഭ്യര്‍ഥിച്ച് ഫലസ്തീന് പ്രതിനിധി സംഘം- റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഗസ്സയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്റാഈലിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാന്‍ ലോകരാജ്യങ്ങളോട് ഫലസ്തീന്റെ അഭ്യര്‍ത്ഥന. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു പ്രസംഗത്തിന് വാക്ക്ഔട്ട് നടത്താനാണ് ഫലസ്തീന് ആവശ്യപ്പെടുന്നത്. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 6.30ന് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ നെതന്യാഹു എഴുന്നേറ്റാല്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്ന് വിവിധ രാജ്യങ്ങള്‍ക്ക് നല്കിയ കത്തില്‍ ഫലസ്തീന് ആവശ്യപ്പെട്ടതായി ദ ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ എക്സ്ക്യൂസിവ് എന്ന് പറഞ്ഞാണ് ജെറുസലേം പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നെതന്യാഹുവിന്റെ പ്രസംഗത്തിന് മുമ്പ് പരമാവധി പ്രതിനിധികളെ ജനറല്‍ അസംബ്ലി ഹാളിലേക്കും സന്ദര്‍ശക ഗാലറിയിലേക്കും കൊണ്ടുവരാന്‍ കത്ത് ആവശ്യപ്പെടുന്നു. തുടര്‍ന്ന് നെതന്യാഹു വേദിയിലേക്ക് കയറുന്നുവെന്ന് ജനറല്‍ അസംബ്ലി പ്രസിഡന്റ് പ്രഖ്യാപിക്കുന്ന നിമിഷം ഒരുമിച്ച് ഇറങ്ങിപ്പോകാനുും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, നിയമവിരുദ്ധ അധിനിവേശം എന്നിവയില്‍ പങ്കാളികളാകാന്‍ ആരും തയ്യാറല്ലെന്ന് നെതന്യാഹുവിനെയും ഇസ്റാഈല്‍ സര്‍ക്കാരിനെയും വ്യക്തമായി ബോധ്യപ്പെടുത്തുക എന്നതാണ് ബഹിഷ്കരണത്തിന്റെ ലക്ഷ്യം.
അതേസമയം, നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയിലെ ഇസ്റാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ രംഗത്തുവന്നു.
ഇസ്റാഈലിനെതിരെ നുണകളുടെയും പ്രകോപനങ്ങളുടെയും ഒരു പ്രളയം ഉള്‍പ്പെട്ട ഒരാഴ്ചയ്ക്ക് ശേഷം, ഫലസ്തീന് പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയില്‍ മറ്റൊരു ഷോ ആസൂത്രണം ചെയ്യുകയാണെന്ന് ഡാനി കുറ്റപ്പെടുത്തി. അതിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വാക്ക്ഔട്ട് നടത്തണമെന്ന് ആവശ്യപ്പെടുന്നത്- ഡാനി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു സംസാരിക്കുന്നതിനിടെ സമാന രീതിയില്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയത് വന്‍ ചര്‍ച്ചയായിരുന്നു. ഇസ്റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരായുള്ള പ്രതിഷേധമായാണ് നീക്കം വിലയിരുത്തപ്പെട്ടത്. ഇസ്റാഈലിന് ഇത് വന്‍ നാണക്കേടായി മാറിയിരുന്നു.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ നിലവില്‍ 159 പേര് ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചവരാണ്. ഫ്രാന്‍സ്, യുകെ, കാനഡ, ആസ്ത്രേലിയ, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടുത്തിടെയാണ് ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചത്.
കഴിഞ്ഞവര്‍ഷം നെതന്യാഹു വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. നെതന്യാഹു യു.എസ് കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെ പുറത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ പ്രതിഷേധിച്ചത്.
അതിനിടെ, അറസ്റ്റ് ഭയന്ന് നെതന്യാഹു ആകാശ യാത്രയുടെ റൂട്ട് പോലും മാറ്റിയിരിക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.എസിലേക്കുള്ള യാത്രക്കിടെ നെതന്യാഹു റൂട്ട് മാറ്റിതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുറോപ്യന്‍ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നെതന്യാഹു യു.എസിലേക്ക് എത്തിയത്.
palestine has called on world nations to stage a walkout during israeli prime minister benjamin netanyahu’s speech at the un general assembly, protesting the alleged genocide in gaza. according to the jerusalem post, the appeal was sent to multiple countries ahead of the address.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ല; ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
Kerala
• 3 days ago
പുരസ്കാരം വെനസ്വേലന്‍ ജനതയ്ക്കും ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു; സമാധാന നൊബേല്‍ ജേതാവ് മരിയ കൊറീന മച്ചാഡോ
International
• 3 days ago
പ്രതിരോധത്തിന് ഇനി പെപ്പര്‍ സ്പ്രേ; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ നടപടിയുമായി ഐ.എം.എ
Kerala
• 3 days ago
വാണിയംകുളം മുൻ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവം: മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
Kerala
• 3 days ago
"വികൃതമായത് പൊലിസിന്റെ മുഖം… സർക്കാരിന്റെ മുഖം… ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു"; ഷാഫി പറമ്പിലിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ടി സിദ്ദിഖ് എംഎല്‍എ
Kerala
• 3 days ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ
Kerala
• 3 days ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം
uae
• 3 days ago
പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി
Kerala
• 3 days ago
ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ
oman
• 3 days ago
ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി
Kerala
• 3 days ago
പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം
uae
• 3 days ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്
Kerala
• 3 days ago
ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു
Kerala
• 3 days ago
ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&
uae
• 3 days ago
യുഎഇ; വിദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു
uae
• 3 days ago
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്കി ദേവസ്വം ബോര്‍ഡ്
Kerala
• 3 days ago
അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്
Kuwait
• 3 days ago
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ
Kerala
• 4 days ago
തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി
Kerala
• 3 days ago
പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും
Kuwait
• 3 days ago
ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
uae
• 3 days ago