HOME
DETAILS

ഫലസ്തീന്‍ തടവുകാരെ വധിക്കാനുള്ള ബില്ല് പാസ്സാക്കി ഇസ്‌റാഈല്‍ സെനറ്റ്; ട്രംപുമായുള്ള നെതന്യാഹുവിന്റെ നിർണായക ചർച്ച ഇന്ന്

  
Web Desk
September 29 2025 | 12:09 PM

israel senate passes bill to execute palestinian prisoners netanyahus crucial meeting with trump today

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരെ വധിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി ഇസ്‌റാഈല്‍ സെനറ്റ്. ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനും തടവുകാര്‍ക്ക് വധശിക്ഷ നല്‍കുന്നതിനും ഈ നിയമം ഇപ്പോള്‍ അനിവാര്യമാണെന്ന് ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിന്‍ പറഞ്ഞു.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബന്ദികള്‍ക്കായുള്ള നെതന്യാഹുവിന്റെ ദൂതന്‍ ഗാല്‍ ഹിര്‍ഷും സുരക്ഷാ മന്ത്രിസഭയില്‍ മാത്രം ചര്‍ച്ചകള്‍ നടത്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കമ്മിച്ചി സെഷനുമായി മുന്നോട്ടു പോവുകയായിരുന്നു. സെനറ്റിലെ പ്രതിപക്ഷ അംഗങ്ങള്‍ നീക്കത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചു. ബില്ല് ആദ്യ വായനക്കായി സെനറ്റ് പ്ലീനത്തിലേക്ക് പോകും. 

2022 അവസാനത്തോടെ നെതന്യാഹുവിന്റെ അധികാരത്തില്‍ ഏറാന്‍ വേണ്ടി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും ബെന്‍ഗ്വീറിന്റെ ഒട്‌സ്മ യെഹൂദിറ്റും ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവെച്ച കരാറുകളുടെ ഭാഗമാണ് ഈ ബില്ല്. 

അതേസമയം ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപുമായുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഏറെ നിര്‍ണായകമായ ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍ വെച്ച് നടക്കും. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രംപ് മുന്നോട്ട് വെച്ച 21 ഇന പദ്ധതിയാകും പ്രധാന ചര്‍ച്ചാ വിഷയം. ഗസ്സയില്‍ ഗവര്‍ണര്‍ ജനറലായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ നിയമിക്കുന്നതിനെ കുറിച്ചും ചര്‍ച്ചയാകും. അതേസമയം കൂടിക്കാഴ്ചക്ക് മുമ്പായി ബന്ദികളുടെ ബന്ധുക്കള്‍ ട്രംപിന് കത്തയച്ചു. 

ചര്‍ച്ച നടക്കാനിരിക്കെ ഗസ്സയിലെ ആക്രമണം ഇസ്‌റാഈല്‍ ശക്തമാക്കിയിട്ടുണ്ട്. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേരാണ് കൊല്ലപ്പെട്ടത്.

the israeli senate has approved a controversial bill allowing the execution of palestinian prisoners, marking a significant escalation in the region's legal and political landscape. the decision has sparked widespread debate and criticism, with human rights groups raising concerns over its implications. concurrently, prime minister benjamin netanyahu is set to hold a critical meeting with former u.s. president donald trump today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  2 hours ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  2 hours ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  3 hours ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  3 hours ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  3 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  3 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  3 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  3 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago