'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ
അബൂദബി: വിദേശത്തുള്ള ഇമാറാത്തികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ചില രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് യുഎഇ.
മാഡ്രിഡിലെയും റോമിലെയും യുഎഇ എംബസികൾ പുറത്തുവിട്ട മുന്നറിയിപ്പിൽ നിലവിൽ സ്പെയിനിലും ഇറ്റലിയിലും ഉള്ള ഇമാറാത്തി പൗരന്മാരോട് ജാഗ്രത പാലിക്കാനും ചില നഗരങ്ങളിലെ പ്രകടന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു. പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും അപകടസാധ്യതകൾ ഒഴിവാക്കാൻ അധികൃതർ പുറത്തുവിടുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതിന്റെയും പ്രധാന്യം എംബസികൾ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ആശയവിനിമയത്തിനും സഹായത്തിനും സൗകര്യമൊരുക്കുന്ന സർക്കാർ പ്ലാറ്റ്‌ഫോമായ “ത്വാജുദി” സേവനത്തിൽ രജിസ്റ്റർ ചെയ്യാനും ആവശ്യമെങ്കിൽ 0097180024 അല്ലെങ്കിൽ 009718004444 എന്ന ഹോട്ട്‌ലൈൻ നമ്പറുകൾ വഴി യുഎഇ അധികാരികളെ ബന്ധപ്പെടാനും എംബസികൾ പൗരന്മാരോട് ആവശ്യപ്പെട്ടു.
അതേസമയം, കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ വിയറ്റ്നാമിലെ പൗരന്മാരോട് മുൻകരുതൽ എടുക്കണമെന്ന് ഹനോയിയിലെ യുഎഇ എംബസി പ്രത്യേക മുന്നറിയിപ്പ് നൽകി.
UAE Ministry of Foreign Affairs warns Emirati citizens in Spain, Italy, and Vietnam to exercise caution amid escalating protests, extreme heatwaves, and tropical storm Matmo.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."