HOME
DETAILS

'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി

  
October 12 2025 | 12:10 PM

dubai tycoon urges singles to marry and embrace family life nothing more beautiful than a loving home with kids

ദുബൈ: രാജ്യത്തെ യുവ പൗരന്മാരോട് വിവാഹം കഴിക്കാൻ ആഹ്വാനം ചെയ്ത് ദുബൈയിലെ പ്രമുഖ വ്യവസായി ഖലഫ് അൽ ഹബ്തൂർ. 30 വയസ്സിന് മുമ്പ് സ്വദേശികൾ വിവാഹിതരാകുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരു നിയമം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമൂഹ മാധ്യമമായ എക്സിലെ പോസ്റ്റിലാണ് അൽ ഹബ്തൂർ ഇക്കാര്യം ആവശയപ്പെട്ടത്. മതിയായ കാരണമില്ലാതെ വിവാഹം ഒഴിവാക്കുന്ന യുവാക്കൾ സമൂഹത്തിന്റെ ഐക്യത്തിനും നിലനിൽപ്പിനും ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. 

"മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത യുവാക്കളെ കാണുമ്പോൾ സങ്കടം തോന്നുന്നു. അവരാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തും ഭാവിയും. കുടുംബമില്ലാതെ സമൂഹം നിലനിൽക്കില്ല," അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അൽ ഹബ്തൂർ പറഞ്ഞു.
വിവാഹം സമൂഹത്തിന് സ്ഥിരതയും രാജ്യത്തിന് തുടർച്ചയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

"യുവതീയുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. വിവാഹം ചെയ്യാൻ മടിക്കരുത്, മാറ്റിവയ്ക്കുകയും ചെയ്യരുത്. സ്നേഹമുള്ള ജീവിതവും കുട്ടികളുടെ ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റൊന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ സർക്കാർ ഇമാറാത്തികളെ വിദ്യാഭ്യാസം, ആരോഗ്യം, വീട്, വിവാഹ സഹായം എന്നിവയിൽ പിന്തുണയ്ക്കുന്നുണ്ട്. പണമോ കഴിവോ കാരണമായി വിവാഹം വൈകിപ്പിക്കരുതെന്ന് അൽ ഹബ്തൂർ ഉപദേശിച്ചു. 

"സർക്കാർ നമ്മുടെ കുട്ടികളെ പിന്തുണയ്ക്കുന്നു. പക്ഷേ, വിവാഹത്തിന്റെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കണം," അദ്ദേഹം പറഞ്ഞു.

യുഎഇയിൽ 200-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്നു. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പ്രവാസികളായ ആളുകളാണ്. മൊത്തം ജനസംഖ്യ 11 ദശലക്ഷം കടന്നു. സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. നഫീസ് പ്രോഗ്രാമിലൂടെ സ്വകാര്യ മേഖലയിൽ തൊഴിലും സാമ്പത്തിക സഹായവും നൽകുന്നു. ദുബൈ സോഷ്യൽ അജണ്ട 33-യിലൂടെ പുതിയ ഇമാറാത്തി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കുടുംബമാണ് രാജ്യത്തിന്റെ നിധിയും ശക്തിയും ഭാവിയുടെ സുരക്ഷയുമെന്ന് അദ്ദേഹം അടിവരയിട്ടു. 

"യുവാക്കളെ സംരക്ഷിക്കൂ, വിവാഹത്തെ പിന്തുണയ്ക്കൂ. അങ്ങനെ എല്ലാവർക്കും സന്തോഷകരമായ ജീവിതം ലഭിക്കും," അൽ ഹബ്തൂർ കൂട്ടിച്ചേർത്തു.

prominent dubai industrialist advises unmarried citizens to tie the knot and take on responsibilities, highlighting the unmatched beauty of a warm family life filled with love and children's warmth. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  7 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  8 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  8 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  8 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  8 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  8 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  9 hours ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  9 hours ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  10 hours ago