HOME
DETAILS

മൊബൈലിൽ ഒരു ക്ലിക്ക്, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടർ വീട്ടിലെത്തും

  
Web Desk
October 18, 2025 | 3:41 PM

one click on mobile simple electric scooter delivered home

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കനത്ത മത്സരമാണ് രാജ്യത്ത് നടക്കുന്നത്. പുതിയ മോഡലുകളും വിൽപ്പന തന്ത്രങ്ങളുമായി ഓരോ ദിവസവും വ്യത്യസ്ത ഇലക്ട്രിക് സ്കൂട്ടർ കമ്പനികളാണ് പിറവിയെടുക്കുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ ബെംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജി എന്ന ഇരുചക്ര ഇലക്ട്രിക് നിർമ്മാണ കമ്പനി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ആമസോൺ ഇന്ത്യയുമായും ഫ്ലിപ്പ്കാർട്ടുമായും കൈകോർത്തിരിക്കുകയാണ്. ഇനി ഷോറൂമുകളിൽ പോകാതെ, മൊബൈലിൽ ഒരു ക്ലിക്കിൽ സിമ്പിളിന്റെ വൺ ജെൻ 1.5, സിമ്പിൾ S ഇലക്ട്രിക് സ്കൂട്ടറുകൾ വീട്ടുപടിക്കൽ എത്തും.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ സ്കൂട്ടർ വാങ്ങുന്നതോടെ, പരമ്പരാഗതമായി ഷോറൂമിൽ നിന്ന് വാങ്ങുന്നതിന്റെ സുഖം കിട്ടുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ബെം​ഗളൂരു, ചെന്നൈ, തുടങ്ങിയ നഗരങ്ങളിലുള്ളവർക്ക് ഇനി എളുപ്പം ഇലക്ട്രിക് വാഹന ഉടമകളാകാം.

ഉത്സവ സീസൺ കണക്കിലെടുത്ത്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ (ഒക്ടോബർ 20 വരെ) HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 14,500 രൂപയും, മറ്റ് ബാങ്ക് കാർഡുകൾക്ക് 8,750 രൂപയുടെയും കിഴിവ് ലഭിക്കും. ആമസോൺ പേ ICICI കാർഡ് ഉപയോഗിച്ചാൽ 16,434 രൂപ വരെ എക്സ്ക്ലൂസീവ് ഓഫറും സ്കൂട്ടറിന് ലഭിക്കുന്നതാണ്.

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബാംഗ് ദീപാവലി സെയിലിൽ (ഒക്ടോബർ 24 വരെ) സിമ്പിൾ വൺ-ന് 7,500 രൂപയും, സിമ്പിൾ S-ന് 5,000 രൂപയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 7,250 രൂപ ക്യാഷ്ബാക്കും, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 4,000 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. 12 മാസത്തെ നോ-കോസ്റ്റ് EMI- സംവിധാനവും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സിമ്പിൾ വൺ ജെൻ 1.5
 
1.72 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ വില (എക്സ്-ഷോറൂം, ബെംഗളൂരു). 2.77 സെക്കൻഡിൽ 0-40 കി.മീ വേഗത, 5 kWh ബാറ്ററി, 8.5 kW മോട്ടോർ, 248 കി.മീ റേഞ്ച് എന്നിവ പ്രത്യേകതകളാണ്. 30 ലിറ്റർ സ്റ്റോറേജ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ്, OTA അപ്ഡേറ്റുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025-10-1821:10:05.suprabhaatham-news.png
 
 

സിമ്പിൾ S 

1.55 ലക്ഷം രൂപ (എക്സ്-ഷോറൂം). 3.7 kWh ബാറ്ററി, 181 കി.മീ റേഞ്ച്, 105 കി.മീ/മണിക്കൂർ ടോപ് സ്പീഡ്. 7 ഇഞ്ച് ടച്ച്സ്ക്രീൻ, 5G e-SIM, ബ്ലൂടൂത്ത്, നൂതന സുരക്ഷാ സംവിധാനങ്ങൾ. രണ്ട് മോഡലുകളും 39 മിനിറ്റിനുള്ളിൽ 10-80% ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നുണ്ട്.

2025-10-1821:10:97.suprabhaatham-news.png
 
 

 

 

Simple Energy partners with Amazon India and Flipkart, letting you buy Simple One Gen 1.5 and Simple S electric scooters online with doorstep delivery. Enjoy festive offers, including up to ₹14,500 off with HDFC cards on Amazon and ₹7,500 off on Flipkart, plus no-cost EMI options.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  8 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  8 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  8 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  8 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  8 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  8 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  8 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  8 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  8 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  8 days ago