ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു
ഭോപ്പാല്‍: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ച കുട്ടികള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഹാനികരമായ വിഷ വസ്തുക്കള്‍ അടങ്ങിയ കാര്‍ബൈഡ് ഗണ്‍ എന്നറിയപ്പെടുന്ന പടക്കം ഉപയോഗിച്ച 14 കുട്ടികള്‍ക്കാണ് കാഴ്ച്ച നഷ്ടപ്പെട്ടത്. 122 കുട്ടികള്‍ക്ക് കണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാര്‍ബൈഡ് ഗണ്ണുകള്‍ വിലക്കുന്നത് നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ദേശി ഫയര്‍ ക്രാക്കര്‍ ഗണ്‍ എന്ന പേരില്‍ പ്രശസ്തമായ ഇത്തരം ഗണ്ണുകള്‍ ടിന്‍ പൈപ്പും, വെടി മരുന്നും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇവ പൊട്ടിത്തെറിച്ച് കുട്ടികളുടെ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. 150 മുതല്‍ 200 രൂപവരെ വില വരുന്ന ഇത്തരം ഗണ്‍ തോക്കുകള്‍ കളിപ്പാട്ടമായാണ് കടകളില്‍ വില്‍ക്കുന്നത്. ഇവയില്‍ നിന്നുള്ള തീ കണ്ണിന്റെ റെറ്റിനയെ തകര്‍ക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവ കളിപ്പാട്ടങ്ങളല്ലെന്നും, സ്‌ഫോടക വസ്തുക്കളാണെന്നും, ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം ദിപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ 130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയും സമീപത്ത് നിന്ന് കാണുന്നതിനിടെയുമുണ്ടാകുന്ന അപകടങ്ങളാണ് പരുക്കുകള്‍ക്ക് പ്രധാന കാരണം. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടമില്ലാതെ പടക്കങ്ങള്‍ ഉപയോഗിക്കുന്നതും, ഗുണനിലവാരം കുറഞ്ഞ പടക്കങ്ങള്‍ വാങ്ങുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
During Diwali celebrations, 14 children lost their vision and 122 others were seriously injured due to dangerous carbide gun firecrackers. All affected children are hospitalized.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."