കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം: നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ
കൊല്ലം: കൊല്ലത്ത് കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിൽ നിന്നും കാണാതായ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നഴ്സിങ് ഓഫീസർക്കും പൊലിസിനും ഗുരുതര വീഴ്ച സംഭവിച്ചതായി പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ. ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ നഴ്സിനും, അത് ഏറ്റെടുക്കുന്നതിൽ പൊലീസിനും വീഴ്ച പറ്റിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 22-നാണ് ഡിഎംകെ നേതാവ് ശാലിനി കൊല്ലപ്പെടുന്നത്. ഭർത്താവ് ഐസക് മാത്യുവാണ് കൊലപാതക വിവരം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം പൊലിസിൽ കീഴടങ്ങിയത്. ശാലിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും മുൻപ് ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി കുത്തിവെയ്പ്പ് മുറിയിലെ അലമാരയിൽ വെക്കുകയായിരുന്നു. ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവയുൾപ്പെടെ 20 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ക്രമക്കേടുകൾ ഇങ്ങനെ:
ആശുപത്രി ഓഫീസിലെ ലോക്കറിൽ വെക്കേണ്ട സ്വർണാഭരണങ്ങൾ നഴ്സിങ് ഓഫീസർ അലമാരയിൽ സൂക്ഷിച്ചു, കൊലപാതകം നടന്ന ദിവസം തന്നെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല, ഈ മാസം 8-ന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴും ആഭരണങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടും അവർ അത് ഏറ്റെടുത്തില്ല.
നഷ്ടപ്പെട്ട സ്വർണം ഏറ്റുവാങ്ങാനായി ഈ മാസം 11-ന് ശാലിനിയുടെ അമ്മ ലീല ആശുപത്രിയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ മാസം 8-നും 11-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നഴ്സിങ് വിഭാഗം നൽകിയ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലിസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ നഴ്സിങ് ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Gold ornaments belonging to Shalini, the slain DMK women's wing district secretary, were stolen from Punalur Taluk Hospital where her body was kept. Hospital authorities blame a serious lapse on the part of the nursing officer for storing the jewellery improperly and the police for failing to take custody of the valuables despite being notified. The ornaments, weighing about 20 grams, went missing between the 8th and 11th of the month. Police have registered a case based on a complaint from the hospital's nursing department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."