HOME
DETAILS

ഒറ്റക്കെട്ടായി പോരാടി സി.പി.ഐ;  ഒടുവില്‍ പി.എം ശ്രീ തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം; സി.പി.എമ്മിന്റെ കീഴടങ്ങല്‍ വേറെ വഴിയില്ലാതെ

  
Web Desk
October 29, 2025 | 10:56 AM

kerala-cpi-cpim-pm-shri-controversy-truce-2025

തിരുവനന്തപുരം: ഒടുവില്‍ സി.പിഐയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സി.പി.എമ്മിന് വഴങ്ങേണ്ടിവന്നു. കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ സി.പിഐ ഒറ്റക്കെട്ടായി നിലകൊണ്ടത് തന്നെയാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. ഫണ്ടല്ല, നിലപാടും ആശയവുമാണ് വലുതെന്ന സി.പി.ഐ സമീപനത്തിലേക്ക് സി.പി.എമ്മിനെ കൊണ്ടെത്തിക്കുകയായിരുന്നു. മുന്നണിയില്‍ ഒരാഴ്ച നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പിഎം ശ്രീയില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ധാരണയിലെത്തിയത്.

നവംബര്‍ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുമെന്നതിനാല്‍ പി.എം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുന്നണിക്കു ദോഷം ചെയ്യുമെന്ന് സി.പി.എമ്മിന് നന്നായറിയാം. 

1466 കോടി രൂപ എന്തിന് വെറുതേ കളയണം, അത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസ നിലപാടിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഒഴിവാക്കാമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നത്. 

വിദേശത്ത് നിന്ന് മുഖ്യമന്ത്രി എത്തിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്നായിരുന്നു സി.പി.എം കരുതിയിരുന്നത്. എന്നാല്‍ പണത്തിനായി ആശയം പണയപ്പെടുത്താന്‍ ഒരുക്കമല്ലെന്ന സി.പി.ഐയുടെ നിലപാട് ഉറച്ചതായിരുന്നു. മന്ത്രിമാരായ കെ രാജനും ജി.ആര്‍ അനിലും ജെ ചിഞ്ചുറാണിയും പി പ്രസാദും ഒറ്റക്കെട്ടായി കാബിനറ്റിലും അല്ലാതെയും നിലകൊണ്ടു. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇവര്‍ രാജിക്ക് വരെ തയ്യാറായി. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുളള സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനമാണ് പി.എം ശ്രീ വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവായത്. 

മുന്നണിയിലോ, മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ച് പദ്ധതിയില്‍ ഒപ്പിട്ടതില്‍ തുടക്കം മുതല്‍ രൂക്ഷവിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉയര്‍ത്തിയത്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പക്ഷെ, ആ എതിര്‍പ്പ് മയപ്പെട്ടുവെങ്കിലും ഒപ്പിട്ട സാഹചര്യത്തില്‍ ഒരു തരത്തിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വീണ്ടും സാഹചര്യം വഷളാക്കി. പദ്ധതിയില്‍ ഒപ്പിട്ടതറിഞ്ഞ അന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ 'ഇതെന്തു സര്‍ക്കാര്‍' എന്ന് ആഞ്ഞടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇന്നലെ പക്ഷേ, മാധ്യമങ്ങളുടെ ചോദ്യത്തിന് 'ലാല്‍സലാം'എന്ന മറുപടിയില്‍ പ്രതികരണമൊതുക്കുകയായിരുന്നു. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫണ്ട് പ്രധാനമാണെന്നും ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ധരിപ്പിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എന്‍.ഇ.പിയില്‍ മെല്ലെപ്പോക്ക് ആവാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാനുള്ള ജാഗ്രത  സി.പി.ഐ പുലര്‍ത്തണമെന്നും പിണറായി ഓര്‍മിപ്പിച്ചു.

എന്നിട്ടും പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു സി.പി.ഐ.

ഇരുസംഘടനകളുടേയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചകളും തകൃതിയായി നടന്നിരുന്നു. ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും ഡല്‍ഹിയില്‍വെച്ചും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പി.എം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നുമായിരുന്നു എം.എ ബേബിയുടെ കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രതികരണം. 

സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഡി. രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. എന്‍.ഇ.പി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍.ഇ.പിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഡി. രാജയുടെ ചോദ്യം.

സി.പി.ഐയുടെ വായ്മൂടിക്കെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ദേശീയനയത്തില്‍ നിന്ന് വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുമ്പോള്‍ ഗൗരവമായ ഇടപെടലാണ് വേണ്ടതെന്നുമുള്ള പ്രകാശ് ബാബുവിന്റെ എം.എ ബേബിക്കെതിരായ പ്രസ്താവന വിഷയത്തില്‍ സി.പി.ഐക്കുള്ളിലെ  കടുത്ത നിലപാടാണ് സൂചിപ്പിച്ചിരുന്നത്. ദേശീയ നേതൃത്വവുമായും ചര്‍ച്ചകള്‍ നടന്നെങ്കിലും സി.പി.ഐയുടെ സംസ്ഥാന നേതൃത്വത്തിനൊപ്പമായിരുന്നു ദേശീയ നേതൃത്വവും നിലനിന്നത്.

തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കും. വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പദ്ധതി മരവിപ്പിക്കണമെന്നു കാട്ടി കേന്ദ്രത്തിനു കത്തു നല്‍കാനും വിഷയം പഠിക്കാന്‍ സി.പി.ഐയേയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സബ് കമ്മിറ്റി രൂപീകരിക്കാനാണ് ധാരണയായത്. കേന്ദ്രത്തിന് നല്‍കുന്ന കത്തിലെ ഉള്ളടക്കവും ഇരു മുന്നണികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 

 

 

English Summary: In Kerala, the CPI (Communist Party of India) has successfully pressured the CPI(M) to reconsider its stance on implementing the PM SHRI school project, leading to a temporary truce within the ruling LDF (Left Democratic Front). The dispute, which had created visible friction between the coalition partners, is now on pause after the state government agreed to send a letter to the Centre indicating a possible withdrawal from the scheme.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  4 hours ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  5 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  5 hours ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  6 hours ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  6 hours ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  8 hours ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  8 hours ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  9 hours ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  9 hours ago