HOME
DETAILS

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

  
Web Desk
November 02, 2025 | 4:18 PM

dalit student in a government school was allegedly beaten by the principal and teachers along with facing caste-based insults

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. പ്രധാനധ്യാപകനും, സഹ അധ്യാപകരും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയും, ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. വിദ്യാര്‍ഥിയുടെ പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് കടിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. 

ഷിംലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. അധ്യാപകര്‍ മകനെ സ്‌കൂളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയാണ് പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടതെന്ന് രക്ഷിതാവ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി നിരന്തര പീഡനത്തനും ജാതിയധിക്ഷേപത്തിനും ഇരയായെന്നും പിതാവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിയില്‍ നിന്നും രക്തം വരികയും, കര്‍ണപടം തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. 

പൊലിസില്‍ പരാതിപ്പെട്ടാല്‍ കുടുംബത്തോടെ ചുട്ടുകൊല്ലുമെന്ന് ഹെഡ്മാസ്റ്റര്‍ ഭീഷണിപ്പെടുത്തിയതായും രക്ഷിതാവ് പറഞ്ഞു. സ്‌കൂളില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ദലിത് വിദ്യാര്‍ഥികളെ ഇരുത്തി ആഹാരം നല്‍കാറില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. 

സംഭവത്തില്‍ പ്രധാനധ്യാപകന്‍ ദേവേന്ദ്ര, അധ്യാപകരായ ബാഹു റാം, കൃതിക ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എസ്.സി, എസ്.ടി അതിക്രമങ്ങള്‍ തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

In Shimla, Himachal Pradesh, a Dalit student in a government school was allegedly beaten by the principal and teachers, along with facing caste-based insults.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  4 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  4 days ago
No Image

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

Kerala
  •  4 days ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് താരങ്ങൾ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: അഭിഷേക് ശർമ്മ

Cricket
  •  4 days ago
No Image

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

National
  •  4 days ago
No Image

മർമി 2026: ഖത്തർ അന്താരാഷ്ട്ര ഫാൽക്കൺ വേട്ടമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

qatar
  •  4 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  4 days ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  4 days ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  4 days ago