HOME
DETAILS

കശുവണ്ടി കഴിക്കുന്നവര്‍ വെറുതയങ്ങ് എടുത്ത് കഴിക്കരുത്..! ഈ രീതിയിലാണ് കശുവണ്ടി കഴിക്കേണ്ടത്

  
November 12, 2025 | 6:58 AM

benefits of eating soaked cashews daily for a month

 


പോഷകങ്ങളാല്‍ സമൃദ്ദമാണ് കശുവണ്ടി. അവ കഴിക്കുന്ന രീതിയാണ് അതിന്റെ ഗുണം ഏറ്റവും നല്‍കുക. അതായത് കശുവണ്ടി കുതിര്‍ത്തു കഴിച്ചാല്‍ ഒന്നിലേറെയാണ് ഗുണം. അവ വറുത്തോ പച്ചയ്‌ക്കോ നട്ട് ബട്ടറായോ ഒക്കെയാണ് കഴിക്കുന്നത്. എന്നാല്‍ ഏറ്റവും നല്ല മാര്‍ഗം ഉപ്പും പഞ്ചസാരയും ചേര്‍ക്കാതെ കുതിര്‍ത്തു വച്ച് മുഴുവനായും കഴിക്കുന്നതാണ്. ശ്രദ്ധിക്കേണ്ടത്, ഇവയില്‍ കലോറി കൂടുതലാണ് എന്നതാണ്. അതുകൊണ്ട് തന്നെ കഴിക്കുന്ന അളവ് മിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 ഒരു പിടി കശുവണ്ടിയില്‍ 157 ഗ്രാം കാലറിയും 5.16 ഗ്രാം പ്രോട്ടീനും 12.4 ഗ്രാം കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റ് 8.56 ഉം നാരുകള്‍ 0.9 ഗ്രാമും അടങ്ങിയിട്ടുണ്ട്. ചെമ്പ് 0.6 മില്ലിഗ്രാം, മഗ്നീഷ്യം 82.8 മില്ലിഗ്രാം, മാംഗനീസ് 0.4 മില്ലി ഗ്രാം, സിങ്ക് 1.6 മില്ലി ഗ്രാം, ഫോസ്ഫറസ് 168 മില്ലിഗ്രാം, ഇരുമ്പ് 1.8 മില്ലിഗ്രാം, സെലിനിയം 5.6 മൈക്രോഗ്രാമും, തയാമിന്‍ 0.1 മില്ലിഗ്രാം, വിറ്റാമിന്‍ കെ 9.6 മൈക്രോഗ്രാം, വിറ്റാമിന്‍ ബി6 0.1 മില്ലിഗ്രാം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
 
ഒരു മാസത്തേക്ക് ദിവസവും കുതിര്‍ത്ത കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം. 

 

cash.jpg


കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

ദിവസവും ചെറിയ അളവില്‍ കശുവണ്ടി കഴിക്കുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവില്‍ നേരിയ കുറവ് കാണപ്പെട്ടതായി ജേണല്‍ ഓഫ് സയന്‍സ് ടെക്‌നോളഡി ആന്റ് റിസര്‍ച്ച് ഓണ്‍ ദി മെഡിസിനല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഹൃദ്രോഗം 
കശുവണ്ടിയിലെ കൊഴുപ്പ് സ്റ്റിയറിക് ആസിഡില്‍ നിന്നാണ് ലഭിക്കുന്നതാണ്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിനെ വളരെ കുറച്ച് മാത്രമേ ബാധിക്കുകയുള്ളൂ. കൂടാതെ, ഉയര്‍ന്ന മഗ്‌നീഷ്യം ഉള്ളടക്കം ഹൃദയത്തിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

 

പ്രമേഹം തടയാനും നിയന്ത്രിക്കാനും 

കാര്‍ബോഹൈഡ്രേറ്റ് കുറവായതിനാല്‍ തന്നെ കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്ന ഉയര്‍ന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഇത് വളരെയധികം സഹായകരമാണ്.

 

jam.jpg

വീക്കം കുറയ്ക്കുന്നു

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്റിഓക്‌സിഡന്റുകളുടെ സമ്പന്ന ഉറവിടമായ കശുവണ്ടി, ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന കേടുപാടുകള്‍ വരുത്തുന്ന തന്മാത്രകളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍

കശുവണ്ടി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അവയിലെ നാരുകള്‍ കൂടുതല്‍ നേരം വയര്‍ നിറഞ്ഞ സംതൃപ്തി നിലനിര്‍ത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി നിങ്ങളില്‍ നിന്നു തടയുകയും ചെയ്യുന്നതാണ്. 

 

Cashews are nutrient-rich nuts that provide maximum health benefits when soaked and eaten without salt or sugar. They are high in calories, so portion control is important.A handful of cashews contains approximately 157 calories, 5.16 g protein, 12.4 g fat, 8.56 g carbohydrates, and 0.9 g fiber. They are also rich in copper, magnesium, manganese, zinc, phosphorus, iron, selenium, vitamin K, and B-vitamins.

1. Lowers cholesterol:
Regular consumption of cashews can help slightly reduce cholesterol levels, as supported by studies in the Journal of Science, Technology, and Research on the Medicinal.

2. Supports heart health:
The fat in cashews (mainly stearic acid) has minimal impact on cholesterol. Their high magnesium content promotes proper blood circulation, lowering the risk of heart disease.

3. Helps prevent and manage diabetes:
With low carbohydrates and high monounsaturated fats, cashews help stabilize blood sugar levels and improve insulin production — beneficial for those with type 2 diabetes.

4. Reduces inflammation:
According to the National Library of Medicine, cashews are rich in antioxidants that neutralize free radicals, thereby reducing inflammation and cellular damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  4 hours ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  4 hours ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  4 hours ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  4 hours ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  4 hours ago
No Image

ദുബൈയിൽ ഈ മാസം അതിശയിപ്പിക്കുന്ന ഉൽക്കാവർഷം കാണാം; ലിയോണിഡ്‌സ് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവ

uae
  •  5 hours ago
No Image

ഇസ്‌റാഈലുമായുള്ള സൗദിയുടെ ബന്ധം സാധാരണനിലയിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് ട്രംപ്; വൈറ്റ്ഹൗസിലെ ട്രംപ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടയാകും

Saudi-arabia
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്യും

Kerala
  •  5 hours ago
No Image

യുഎഇ ദേശീയ ദിനം; അഞ്ച് ദിവസത്തെ വാരാന്ത്യത്തിന് സാധ്യത! കാരണം ഇതാ

uae
  •  5 hours ago
No Image

അതൊരു ഗൺ ഐപിഎൽ ടീമാണ്; അവർക്ക് ലോകത്തുള്ള ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്

Cricket
  •  5 hours ago