'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ
പട്‌ന: ബിഹാറിൽ എൻ.ഡി.എ പ്രവചനങ്ങൾ ഭേദിച്ച് കുതിക്കുമ്പോൾ വോട്ടെടുപ്പിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ. വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്നു ലക്ഷത്തിലേറെ ആളുകൾ ബിഹാറിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വോട്ടെല്ലാം എവിടെ നിന്ന് വന്നു എന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.
വൻ മുന്നോറ്റം നടത്തുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷനെതിരെ അതീവ ഗൗരവേമേറിയ ചോദ്യവുമായി പട്ടികയിലുള്ളതിനേക്കാൾ മൂന്നു ലക്ഷത്തിലധികം പേർ വോട്ടു ചെയ്തതായി കമീഷന്റെ തന്നെ കണക്കുകൾ എടുത്തുദ്ധ രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'എസ്.ഐ.ആറിന് ശേഷം ബിഹാറിൽ 7.42 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇ.സി.ഐ പറയുന്നത് 7,45,26,858 എന്നാണ്. പുനരവലോകനത്തിന് ശേഷം ഈ വർധനവ് എങ്ങനെ ഉണ്ടായി?' ഭട്ടാചാര്യ സമൂഹ മാധ്യമമായ 'എക്‌സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നു,
After SIR, Bihar had an electoral roll of 7.42 crore. The post-poll ECI press note puts the figure at 7,45,26,858! An increase of more than 3,00,000! Where did this 'extra 2 ab' come from? Will @ECISVEEP care to explain? @yadavtejashwi @RahulGandhi @cpimlliberation @cpimspeak pic.twitter.com/Y0K0gjPg2T
— Dipankar (@Dipankar_cpiml) November 14, 2025
വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായ ശേഷം കമീഷൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതിൽ മൊത്തം വോട്ടർമാരുടെ എണ്ണം 7,45,26,858 ആണെന്ന് ആവർത്തിച്ചിട്ടുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളിലായി നടത്തിയ എസ്.ഐ.ആർ നടപടിക്രമത്തിനെതിരെ ഇതിനകം തന്നെ വ്യാപകമായ വിമർശനമുയർന്നിരുന്നു. വോട്ടർ ഡാറ്റയിലെ പൊരുത്തക്കേടുകൾ, ഇല്ലാതാക്കലുകൾ, ക്രമക്കേടുകൾ എന്നിവ ആരോപിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭട്ടാചാര്യ ഉന്നയിച്ച മൂർച്ചയേറിയ ചോദ്യം ഇപ്പോൾ ഒരു പുതിയ സൂക്ഷ്മപരിശോധനക്ക് വഴിവെച്ചിരിക്കുകയാണ്.
cpi(ml) leader deepankar bhattacharya raises serious concerns, claiming that the number of votes cast exceeded the official voter list by more than three lakh. he questions the source of the excess votes and calls for clarity on the alleged irregularities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."