HOME
DETAILS

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

  
ഇ.പി മുഹമ്മദ്
November 29, 2025 | 2:26 AM

a sexual-harassment complaint against mla rahul mangoottil has put the udf on the defensive during local election campaigning

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരേ ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ പ്രചാരണായുധമാക്കി മുന്നേറുന്നതിനിടയ്ക്കാണ് യു.ഡി.എഫിന് തിരിച്ചടിയായി രാഹുലിനെതിരേ യുവതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. 

നേരത്തെ വെളിപ്പെടുത്തലുകൾ വന്നപ്പോൾ പരാതിയില്ലാത്തിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പുതിയ സാഹചര്യത്തിൽ രാഹുലിന്റെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് യു.ഡി.എഫ് ആശങ്കപ്പെടുന്നു. ഇത് കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ രാഹുലിനെ പൂർണമായി തള്ളിയത്. ആദ്യഘട്ടത്തിൽ പ്രതിരോധിച്ച നേതാക്കളും പിന്നീട് കാര്യങ്ങൾ പന്തിയല്ലെന്ന് മനസിലാക്കി അദ്ദേഹത്തെ കൈവിട്ടു. 

അതേസമയം, രാഹുലിനുവേണ്ടി ശക്തമായ വാദമുയർത്തി കെ. സുധാകരൻ ഇപ്പോഴും രംഗത്തുണ്ട്. പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിലാണ് കോൺഗ്രസിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി യുവതി പരാതി നൽകിയത്. രാഹുലിനെ തള്ളുമ്പോഴും തെരഞ്ഞെടുപ്പ് സമയത്തുള്ള പരാതിയെ കോൺഗ്രസ് സംശയത്തോടെയാണ് കാണുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം  സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്ക് സമാനമാണ് ഇപ്പോഴത്തെ സംഭവമെന്ന് കരുതുന്ന നേതാക്കളും കോൺഗ്രസിലുണ്ട്. നേരത്തെ യുവതിയുടെ ശബ്ദസന്ദേശങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ രാഹുലിനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുമ്പോഴാണ് ആരോപണങ്ങൾ പുറത്തുവന്നത്. 

യുവതിയെ നിരവധിതവണ പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും ഉൾപ്പെടെ ഗുരുതര സ്വഭാവദൂഷ്യം പരാമർശിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ അപകടം മണത്തിരുന്നു. ആദ്യഘട്ടത്തിൽ രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. യുവതി പരാതി നൽകാതായതോടെ രാഹുലിന് അനുകൂലമായ വികാരവും ഉടലെടുത്തു. നടപടിയെടുത്ത് അകറ്റിനിർത്തുന്നത് ശരിയല്ലെന്ന വാദവും ഉയർന്നു. മാധ്യമങ്ങൾ തുടർച്ചയായി ഇത് വാർത്തയാക്കിയപ്പോഴും സാധാരണ ജനങ്ങൾ ആരോപണങ്ങളെ ഗൗരവമായി കണ്ടിരുന്നില്ലെന്ന വികാരവും ശക്തമായി. എന്നാൽ, പതിയെ വിവാദം കെട്ടടങ്ങിയതോടെ രാഹുൽ മണ്ഡലത്തിൽ സജീവമാകുകയും യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. പാർട്ടി വിലക്കിയിട്ടും ഇത് വിലവയ്ക്കാതെ രാഹുൽ നടത്തിയ അമിതാവേശമാണ് ഇപ്പോഴത്തെ പരാതിയിലേക്കെത്തിയതെന്ന് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്. രാഹുലിനെതിരേ നേരത്തെ തന്നെ നടപടിയെടുത്തിരുന്നുവെന്ന വാദമുയർത്തിയാണ് ഇപ്പോഴത്തെ വിവാദത്തെ കോൺഗ്രസ് പ്രതിരോധിക്കുന്നത്. എന്നാൽ, സർക്കാരിനും സി.പി.എം നേതാക്കൾക്കുമെതിരായ യു.ഡി.എഫിന്റെ എല്ലാ ആരോപണങ്ങളെയും ഈ വിഷയം ഉയർത്തി തടയിടാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. പാർട്ടിയിൽ ഇല്ലാത്ത ആൾക്കെതിരായ കേസ് തങ്ങളെ ബാധിക്കില്ലെന്ന് നേതൃത്വം പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ യു.ഡി.എഫിനെ ഈ കേസ് വരിഞ്ഞുമുറുക്കും. അതേസമയം, കേസ് നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദത്തിൽ പ്രതീക്ഷ പുലർത്തുന്നവരും കോൺഗ്രസിലുണ്ട്. 

a sexual-harassment complaint against mla rahul mangoottil has put the udf on the defensive during local election campaigning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  21 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  21 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  21 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  21 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  21 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  21 days ago
No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  21 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  21 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  21 days ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 days ago