വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം
ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നീട്ടണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയടക്കമുള്ളവരുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ആവശ്യങ്ങളുമായി ട്രൈബ്യൂണലിനെ സമീപിക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, എ.ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. എന്തെങ്കിലും പ്രയാസം നേരിട്ടാൻ സുപ്രിംകോടതിയെ വീണ്ടും സമീപിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഡിസംബർ 6നകം ട്രൈബ്യൂണലിനെ സമീപിക്കണം. അത് അവസാന തീയതിയായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
വഖ്ഫ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിരവധി പ്രയാസങ്ങൾ നേരിട്ടുന്നുണ്ടെന്ന ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ അടക്കമുള്ളവർ വാദിച്ചു. പലയിടത്തും മുതവല്ലിമാർ ആരാണെന്നറിയാത്ത വഖ്ഫുകളുണ്ട്. ഉമീദ് പോർട്ടൽ പ്രവർത്തിക്കാത്ത സാഹചര്യമുണ്ട്. 100 വർഷമെല്ലാം പഴക്കമുള്ള സ്വത്തുക്കൾക്ക് രേഖകൾ കണ്ടെത്താൻ സമയം വേണ്ടതുണ്ടെന്നും ഹരജിക്കാർ വാദിച്ചു. പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. പോർട്ടൽ പ്രവർത്തിക്കുന്നില്ലെങ്കിൽ തെളിവുകൾ വേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വാദത്തിനിടെ പറഞ്ഞു.
തെളിവുകൾ ഹാജരാക്കാമെന്ന് സിബൽ മറുപടി നൽകി. സമയപരിധി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം ട്രൈബ്യൂണലിനെ അറിയിക്കാമെന്നും കോടതി പറഞ്ഞു. ഇന്നുവരെ 116600 വഖഫ് സ്വത്തുക്കൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും 99 ശതമാനം സ്വത്തുക്കളും ഡിജിറ്റൈസ് ചെയ്തതായും കേന്ദ്ര സർക്കാർ വാദിച്ചു.
Supreme Court Rejects Plea to Extend Waqf Property Registration Deadline; Directs Parties to Approach Tribunal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."