യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കും മുതിർന്ന വനിതകൾക്കും ഇനി ലോവർ ബർത്ത് ലഭ്യതയിൽ പ്രത്യേക മുൻഗണന ഉറപ്പാക്കും. ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേക ഓപ്ഷൻ ഇല്ലെങ്കിൽ പോലും ഈ വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ച ഈ തീരുമാനം പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും റെയിൽ യാത്ര കൂടുതൽ സുരക്ഷിതമാക്കും. സ്ലീപ്പർ, എസി ക്ലാസുകളിൽ നീക്കിവെക്കുന്ന ലോവർ ബർത്തുകളുടെ എണ്ണവും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക സൗകര്യങ്ങൾക്കും പുറമേയാണ് എന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
എത്ര ബർത്തുകൾ ലഭിക്കും?
വിവിധ ക്ലാസുകളിൽ മുൻഗണന നൽകുന്ന ബർത്തുകളുടെ എണ്ണം
സ്ലീപ്പർ ക്ലാസ്: ഒരു കോച്ചിൽ ഏഴ് (7) ബർത്തുകൾ വരെ.
തേഡ് എസി (AC-3): ഒരു കോച്ചിൽ അഞ്ച് (5) ബർത്തുകൾ വരെ.
സെക്കൻഡ് എസി (AC-2): ഒരു കോച്ചിൽ നാല് (4) ബർത്തുകൾ വരെ. ഈ മുൻഗണന ഗർഭിണികൾക്കും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങൾ
മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കുമുള്ള ഈ ആനുകൂല്യങ്ങൾക്ക് പുറമെ ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങളും റെയിൽവേ വിപുലപ്പെടുത്തും.
മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ: ഭൂരിഭാഗം ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ട്‌മെന്റുകൾ അനുവദിക്കും.
വന്ദേഭാരത് ട്രെയിനുകൾ
ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽചെയർ സൗകര്യവും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും (Accessible toilets) ഒരുക്കും. പുതിയ തീരുമാനം പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും റെയിൽ യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
indian railways has announced a major policy change granting lower berth priority to senior citizens and women, effective even without a special booking option. railway minister ashwini vaishnaw confirmed the allocation of reserved lower berths across sleeper and ac classes. this benefit also extends to pregnant women and is part of broader accessibility improvements, including designated compartments and wheelchair access in vande bharat trains for persons with disabilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."