HOME
DETAILS

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

  
Web Desk
December 12, 2025 | 5:37 AM

freezing cold and heavy rain worsen gaza crisis tent flooding kills 8-month-old baby as israel blocks aid

ഗസ്സ: ഒരിക്കല്‍ കൂടി അതിശൈത്യത്തില്‍ വിറച്ച് ഗസ്സ. തണുപ്പിനെ ചെറുക്കാന്‍ മാര്‍ഗമില്ലാതെ ഗസ്സയിലെ മനുഷ്യര്‍. തണുപ്പിനെ മറികടക്കാനാവാതെ എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത് ശൈത്യത്തോടൊപ്പം കനത്ത മഴയും തുടരുകയാണ് ഗസ്സയില്‍. കനത്തമഴയില്‍ നൂറുകണക്കിന് ടെന്റുകളില്‍ വെള്ളംകയറി. 

ഖാന്‍ യൂനിസില്‍ നിന്നുള്ള റഹാഫ് അബു ജാസര്‍ എന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഖാന്‍ യൂനിസിലെ ടെന്റിലേക്ക് വെള്ളം കയറുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മുഴുവന്‍ വെള്ളംമായിരുന്നുവെന്നും കുട്ടിയെ എടുത്ത് നോക്കിയപ്പോള്‍ തണുത്ത് മരവിപ്പിച്ച് നിലയിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു

ഉറങ്ങാന്‍ പോകുന്നതിനു  കുഞ്ഞിന് പാല്‍ കൊടുത്തിരുന്നു.  ഉണര്‍ന്നപ്പോള്‍ അവള്‍ മരവിച്ച് മരിച്ചു കിടക്കുകയായിരുന്നു. അവളുടെ മേല്‍ വെള്ളമുണ്ടായിരുന്നു' കുഞ്ഞിന്റെ മാതാവ് ഹെജാര്‍ അബു ജസാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ലക്ഷക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങള്‍ ദുര്‍ബലമായ കൂടാരങ്ങളിലാണ് കഴിയുന്നത്.  24 മണിക്കൂറിനുള്ളില്‍ 2,500-ലധികം ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഗസ്സയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിപറയുന്നു. കൊടുങ്കാറ്റില്‍ ഗാസ സിറ്റിയില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഖാന്‍ യൂനിസിലെ താമസക്കാരില്‍ ചിലര്‍ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് വെള്ളപ്പൊക്കം തടയാന്‍ ശ്രമിക്കുന്നുണ്ട്. മണല്‍ച്ചാക്കുകള്‍ ഉള്‍പ്പടെ വെച്ച് ടെന്റുകളിലേക്ക് വെള്ളം കയറുന്നത് തടയാനാണ് ഇവരുടെ ശ്രമം. എന്നാല്‍, ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇസ്‌റാഈല്‍ അധിനിവേശത്തെ തുടര്‍ന്നുള്ള ഇന്ധനക്ഷാമവും ഉപകരണങ്ങള്‍ കേടുവന്നതും മൂലം വെള്ളപ്പൊക്കവും ശൈത്യവും ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

അതേസമയം, എന്‍ക്ലേവിലേക്കുള്ള സഹായ പ്രവാഹം ഇസ്‌റാഈല്‍ നിയന്ത്രിക്കുന്നത് തുടരുകയാണ്. അതിനാല്‍ അതിര്‍ത്തിയില്‍ ടെന്റുകളും മറ്റ് ശൈത്യകാല വിതരണങ്ങളും നടക്കുന്നില്ല. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയിലേക്ക് 15,600 ടെന്റുകള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്ന് നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സില്‍ (NRC) പറഞ്ഞു.

ഏകദേശം 88,000 പലസ്തീനികള്‍ക്ക് മാത്രമാണ് സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1.29 ദശക്ഷം ആളുകള്‍ക്ക് അഭയം ആവശ്യമുള്ള ഒരു പ്രദേശമാണിത്-നോര്‍വീജിയന്‍ അഭയാര്‍ത്ഥി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

ടെന്റുകള്‍, പുതപ്പുകള്‍, ചൂടുള്ള വസ്ത്രങ്ങള്‍, ശുചിത്വ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ അവശ്യ ശൈത്യകാല സാധനങ്ങളുമായി 6,500-ലധികം ട്രക്കുകള്‍ നിലവില്‍ ഇസ്‌റാഈലിന്റെ അനുമതി കാത്ത് കിടക്കുന്നുണ്ടെന്നും മനുഷ്യവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. 

അതിഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്ന ശുചിത്വമില്ലായ്മയിലേക്കെത്തുന്ന ഈ മഴ കടുത്ത വയറിളക്കം കോളറ പോലുള്ള ജലജന്യരോഗങ്ങള്‍ക്ക് കാരണമാവുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

severe cold and heavy rain have flooded refugee tents in gaza, leading to the death of an 8-month-old baby while israel continues to block humanitarian aid, deepening the ongoing crisis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  2 hours ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  2 hours ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  2 hours ago
No Image

യുഎഇ വിസ നിയമങ്ങളിൽ 2025-ൽ ഉണ്ടായ പ്രധാന മാറ്റങ്ങൾ: കുറഞ്ഞ ശമ്പള പരിധി മുതൽ ബ്ലൂ റെസിഡൻസി വരെ; പ്രവാസികൾ അറിയേണ്ടതെല്ലാം

uae
  •  2 hours ago
No Image

ഷാർജയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 hours ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  3 hours ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 hours ago