തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം
തിരുവനന്തപുരം: തലസ്ഥാനത്ത് അട്ടിമറി വിജയം നേടി തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തെങ്കിലും കുത്തകയായിരുന്ന പന്തളം നഗരസഭ നഷ്ടപ്പെട്ടത് എൻ.ഡി.എക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ശബരിമല പ്രധാന വിഷയമായി പ്രയോഗിച്ചിരുന്ന എൻ.ഡി.എ, ശബരിമല ഏറ്റവും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച നഗരസഭയായിരുന്നു പന്തളം. അതേസമയം, ശബരിമല വിഷയത്തേക്കാൾ കൂടുതൽ വികസനം പ്രചാരണായുധമാക്കിയ തിരുവനന്തപുരം കോർപറേഷനിൽ അട്ടിമറി വിജയം നേടിയത് എൻ.ഡി.എ കേന്ദ്രങ്ങൾക്ക് ആശ്വാസവുമായി.
ശക്തികേന്ദ്രങ്ങളിൽ വ്യത്യസ്ത വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.ഡി.എൻ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ വികസനവും കോർപറേഷൻ ഭരണത്തിലെ അഴിമതിയും പ്രധാന വിഷയമായി മാറിയപ്പോൾ, അഭിമാന പോരാട്ടം നടന്ന പന്തളത്തും പാലക്കാട്ടും ശബരിമലയായിരുന്നു പ്രധാന പ്രചാരണ വിഷയം. പാലക്കാട് ബി.ജെ.പിക്കുള്ളിലെ കലഹം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
despite a surprise win in thiruvananthapuram corporation, the nda faced a setback by losing the long-held pandalam municipality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."