ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം
കൊച്ചി: ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടിയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ടി.പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി പന്ത്രണ്ടാം പ്രതി ജ്യോതി ബാബു നല്‍കിയ പരോള്‍ അപേക്ഷ നിരസിച്ചു.
ടി.പി കേസില്‍ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പിതൃ സഹോദരന്റെ മകന്റെ മരണാന്തര ചടങ്ങളില്‍ പങ്കെടുക്കണമെന്ന് കാണിച്ചാണ് ജ്യോതി ബാബു പരോള്‍ ആവശ്യപ്പെട്ടത്. പത്ത് ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാബുവിന്റെ ഭാര്യ പി.ജി സ്മിതയാണ് ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍ മരണപ്പെട്ട വ്യക്തി അടുത്ത ബന്ധുവിന്റെ പരിധിയില്‍ പോലും ഉള്‍പ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല ഹരജി അപേക്ഷയില്‍ ടി.പി വധക്കേസിലെ ശിക്ഷാ തടവുകാരന്‍ എന്ന് വ്യക്തമാക്കാത്തത് കണ്ടെത്തിയ കോടതി അപേക്ഷ നല്‍കുന്നതിലെ ശരിയായ രീതി ഇതല്ലെന്നും വിമര്‍ശിച്ചു.
the high court has ordered an investigation into the decision to grant parole to the tp murder case accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."