തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ഈ മാസം 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിൽ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിതിൽ നിന്നും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്.
ഇവ നിശ്ചിത ഫോറത്തില്‍ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. മുന്‍വര്‍ഷങ്ങളില്‍ യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മിഷണര്‍ അറിയിച്ചു. https://www.sec.kerala.gov.in/login ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ ലോഗിന്‍ ചെയ്ത് വേണം കണക്ക് സമര്‍പ്പിക്കാന്‍.
all candidates who contested in the local self-government institution elections must submit their election expense accounts online by the 12th of this month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."