HOME
DETAILS

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

  
Web Desk
January 02, 2026 | 4:41 PM

clash among relatives during kuwait new year celebrations ends tragically young man killed in family dispute

കുവൈത്ത് സിറ്റി: പുതുവത്സര ദിനത്തിന്റെ പുലർച്ചെ കുവൈത്തിലുണ്ടായ ബന്ധുക്കളുടെ കൂട്ടത്തല്ലിൽ യുവാവ് കൊല്ലപ്പെട്ടു. അൽ-സുബിയ പാലത്തിന് സമീപം വെള്ളി പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ലഹരിയിലായിരുന്ന യുവാക്കൾ തമ്മിലുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

അഞ്ച് കുവൈത്ത് പൗരന്മാരും രണ്ട് ബെദൂനുകളും ഉൾപ്പെടെ ഏഴ് പേർ തമ്മിലാണ് സംഘർഷമുണ്ടായത്. കടുത്ത മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഏറ്റുമുട്ടലിനിടയിൽ മരണപ്പെട്ട യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

യുവാവ് നിരന്തരം ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിൽ മറ്റുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്.

യുവാവിന്റെ മരണവാർത്ത പുറത്തുവന്നതിന് ശേഷവും സംഘർഷം അവസാനിച്ചില്ല. ആശുപത്രി പരിസരത്ത് വെച്ച് ഇരുവിഭാഗത്തിലെയും ബന്ധുക്കൾ വീണ്ടും ഏറ്റുമുട്ടി. പിന്നീട് സുരക്ഷാ സേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സംഭവം കൊലപാതകമായി കണക്കാക്കി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

a violent confrontation among relatives during new year festivities in kuwait resulted in the death of a young man authorities are investigating the incident highlighting the importance of conflict resolution family safety measures and law enforcement intervention

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  5 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  5 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  5 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  5 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  5 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  5 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  5 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  5 days ago