the sessions court has granted conditional anticipatory bail to the co-accused, joby joseph, in the alleged forced abortion case involving mla rahul mankootathil.
HOME
DETAILS
MAL
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
Web Desk
January 03, 2026 | 3:09 PM
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രക്കേസില്‍ കൂട്ടുപ്രതിക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട കോന്നി അറ്റച്ചാല്‍ ജോബി ജോസഫിന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക എത്തിച്ച് നല്‍കിയത് ജോബി ജോസഫായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ദേശ പ്രകാരമാണ് ജോബി ഇത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ യുവതി ആവശ്യപ്പെട്ട ഗുളിക ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവില്‍ നിന്ന് വാങ്ങി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജോബി കോടതിയില്‍ വാദിച്ചു. ഗുളിക എന്തിന് വേണ്ടിയുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ജോബി പറഞ്ഞു. ഇതിന് തെളിവായി യുവതിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ജോബി കോടതിയില്‍ ഹാജരാക്കി. ഈ വാദം പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മൂന്ന് മാസത്തേക്ക് എല്ലാ ചൊവ്വാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ജോബി ജോസഫിന് കോടതി നിര്‍ദേശം നല്‍കി. അതിജീവിതയെ സ്വാധീനിക്കാന്‍ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ല, പൊലിസ് അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം, എന്നീ ഉപാധികളോടെയാണ് ജാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."