വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ
ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിടിച്ച് മരിച്ച ഭിക്ഷാടകന്റെ പക്കൽ നിന്നും ലക്ഷങ്ങൾ കണ്ടെടുത്തു. അനിൽ കിഷോർ എന്നയാളുടെ സഞ്ചിയിൽ നിന്നാണ് വൻ തുക കണ്ടെത്തിയത്. അപകടത്തിന് ശേഷം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചികൾ പരിശോധിച്ചപ്പോഴാണ് പൊലിസും നാട്ടുകാരും ഞെട്ടിയത്.
ഒരു സഞ്ചിയിൽ നിന്ന് മാത്രം ഇതുവരെ രണ്ടര ലക്ഷത്തോളം രൂപ പൊലിസ് എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ പക്കലുണ്ടായിരുന്ന മറ്റ് സഞ്ചികളിലെ പണം ഇനിയും എണ്ണിത്തീരാനുണ്ട്. അതിലും വൻതുക ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് ചാരുംമൂട് ജംഗ്ഷനിൽ വെച്ച് അനിൽ കിഷോറിനെ ഒരു സ്കൂട്ടർ ഇടിക്കുന്നത്. അപകടത്തിന് ശേഷം സമീപത്തെ കടത്തിണ്ണയിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കിടെ ഇയാളുടെ പക്കലുണ്ടായിരുന്ന ഭാണ്ഡങ്ങൾ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
മൃതദേഹം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്.
In Alappuzha, a beggar named Anil Kishore passed away after being hit by a scooter at Charummoodu junction. When police inspected his belongings, they discovered nearly 2.5 lakh rupees in cash inside just one of his bags. He was found dead on a shop porch following the accident. While one bag has been counted, the money in his other bags is yet to be tallied. His body has been moved to Vandanam Medical College, and the police have registered a case to investigate the incident further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."