HOME
DETAILS

കൊച്ചിയിൽ യുവാവിന് നേരെ പൊലിസുകാരൻ്റെ മർദനം; സി.പി.ഒ മദ്യപിച്ചിരുന്നതായി നാട്ടുകാർ 

  
January 19, 2026 | 5:02 PM

youth assaulted by policeman in kochi locals allege cpo was drunk

കൊച്ചി: തൃക്കാക്കരയിൽ പൊലിസ് ഉദ്യോഗസ്ഥൻ യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. തൃക്കാക്കര സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ (സി.പി.ഒ) നിർമൽകുമാറിനെതിരെയാണ് മർദനമേറ്റ മുളന്തുരുത്തി സ്വദേശി ജോയൽ പരാതി നൽകിയത്. വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവസമയത്ത് സി.പി.ഒ നിർമൽകുമാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

ജോയലും സി.പി.ഒയും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രകോപിതനായ പൊലിസ് ഉദ്യോഗസ്ഥൻ യുവാവിനെ പരസ്യമായി മർദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റ ജോയലിനെ തൃക്കാക്കര മുനിസിപ്പൽ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലിസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

 

A police officer in Kochi has come under fire for allegedly assaulting a young man. According to reports, the Civil Police Officer (CPO) physically attacked the youth, leading to a tense situation. Witnesses and local residents who intervened claimed that the officer appeared to be intoxicated at the time of the incident. The locals blocked the officer and demanded action, highlighting concerns over police misconduct and public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  22 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  22 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  22 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  22 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  22 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  22 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  22 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  22 days ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  22 days ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  22 days ago