HOME
DETAILS

സ്വീഡനില്‍ ഒരു ജോലി നോക്കുന്നുണ്ടോ? ഇതാ ആവശ്യമായ ടിപ്‌സുകള്‍ | Career in Sweden

  
Web Desk
January 23, 2026 | 3:40 AM

sweden-job-search-malayalam-guide

1995 മുതല്‍ യൂറോപ്പിയന്‍ യൂണിയനിന്റെ ഭാഗമായിട്ടുള്ള സ്വീഡനിന്റെ ഔദ്യോഗിക നാമം കിംഗ്ഡം ഓഫ് സ്വീഡനെന്നാണ്. 2025ലെ കണക്ക് പ്രകാരം ഏതാണ്ട് ഒന്നര കോടിയാണ് രാജ്യത്തിന്റെ ജനസംഖ്യ. ഇതില്‍ 88% ആളുകളും ജീവിക്കുന്നത് നഗരങ്ങളിലാണ്.

എന്ത് കൊണ്ട് സ്വീഡന്‍:
ഐ.എം.എഫ് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തിന്റെ മുഴുവന്‍ ജിഡിപി ഏതാണ്ട് 711.5 ബില്യണ്‍ ഡോളര്‍ വരുമത്രേ. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേത് പോലെ തന്നെ ഐടി മേഖലകളില്‍ വലിയ സാധ്യതകളാണ് സ്വീഡനും തുറന്ന് വെച്ചിട്ടുള്ളത്. പ്രത്യേകിച്ച് രാജ്യത്തിന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിലവില്‍ പുതിയ വ്യാവസായിക പദ്ധതികള്‍ പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.

എങ്ങനെ തൊഴില്‍ കണ്ടെത്താം:

സ്വീഡിഷ് പബ്ലിക്ക് എംപ്ലോയിമെന്റിന്റെ കീഴില്‍ വരുന്ന 'Platsbanken' എന്ന വെബ്‌സൈറ്റ് വഴി തൊഴില്‍ അന്വേഷിക്കാവുന്നതാണ്. സ്ഥല നാമമോ, അന്വേഷിക്കുന്ന തൊഴില്‍ മേഖലയോ സര്‍ച്ച് ചെയ്ത് തൊഴില്‍ കണ്ടെത്താനുള്ള സാധ്യത വെബ്‌സൈറ്റ് ഈ തുറന്ന് വെക്കുന്നുണ്ട്. തൊഴില്‍ ഉടമകളുടെ ഇമെയില്‍ അടങ്ങുന്ന വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ളത് കൊണ്ട് തന്നെ ഇടനിലക്കാരില്ലാതെ നേരിട്ട് തന്നെ കമ്പനിയുമായി ആശയവിനിമയം നടത്താനും ഈ വെബ്‌സൈറ്റ് സഹായിക്കുന്നു. ഭൂരിഭാഗം കമ്പനിയുടെ പരസ്യങ്ങളും സ്വീഡിഷ് ഭാഷയിലാണുണ്ടാവുക. അത് കൊണ്ട് തന്നെ ഭാഷ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനമാണ്.
അത് പോലെ EURES വെബ്‌സൈറ്റ് വഴിയും തൊഴില്‍ അന്വേഷിക്കാവുന്നതാണ്. ഈ വെബ്‌സൈറ്റില്‍ സി.വി അപ്ലോഡ് ചെയ്യാനുള്ള അവസരമുള്ളത് കൊണ്ട് തന്നെ കമ്പനികള്‍ക്ക് നമ്മുടെ പ്രൊഫൈല്‍ കാണാന്‍ സാധിക്കുകയും ചെയ്യും.
ഇതിന് പുറമെ വിശ്വാസയോഗ്യമായ റിക്രൂട്ട്‌മെന്റ് കമ്പനികളെ തൊഴില്‍ അന്വേഷണത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.

സ്വീഡനിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍:

2021ല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ഏതാണ്ട് 88,400 ഇന്ത്യന്‍ വംശജര്‍ സ്വീഡനില്‍ ജീവിക്കുന്നുണ്ട്. ഇതില്‍ 66,400 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഐ ടി മേഖലയിലെ തൊഴിലാളികള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഇതില്‍ കൂടുതലും. രാജ്യത്തിന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2024ല്‍ ഇന്ത്യന്‍ പൗരരില്‍ കുറച്ചധികം ആളുകള്‍ പല കാരണങ്ങള്‍ കൊണ്ട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യന്‍ വംശജര്‍ ഒരുപാടുള്ള ഒരു രാജ്യം കൂടിയാണ് സ്വീഡന്‍.

Sweden offers robust career opportunities, particularly in the IT sector within hubs like Stockholm, supported by a strong economy and a significant Indian expatriate community. Job seekers can find vacancies through official platforms like Platsbanken and EURES, though proficiency in the Swedish language is often essential for many local roles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  22 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  22 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  22 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  22 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  22 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  22 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  22 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  22 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  22 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  22 days ago