'നാടിന്റെ മക്കള്‍, നന്മയുടെ പൂക്കള്‍'; ശ്രദ്ധേയമായി ജെന്‍-സെഡ് അസംബ്ലി
കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജെന്‍ സെഡ് അസംബ്ലിയും കാമ്പസ് കോണ്‍ക്ലേവും ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കുരുന്നു മനസ്സുകളില്‍ അരാജകത്വം കുത്തിവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.കെ ബശീര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍ വിഷയാവതരണം നടത്തി. ചിറ്റ്ചാറ്റ് സെഷനില്‍ ഡോ. ഹസന്‍ ബസരി മോഡറേറ്ററായി. സിനാന്‍ കോട്ടൂര്‍, റിസല്‍ദാര്‍ അലി എന്നിവര്‍ പാനലിസ്റ്റുകളായി.
സമസ്ത വിഭാവനം ചെയ്യുന്ന ധർമചിന്തയും പൗരബോധവുമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ സജ്ജമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സംഗമം. അബ്ദുല്‍ ഖാദര്‍ ഫൈസി, അനീസ് ഫൈസി മാവണ്ടിയൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ഉനൈജ് ജമലുല്ലൈലി, ഹര്‍ശാദ് കുറ്റിക്കടവ്, ശംസാദ് സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
the gen z assembly and campus conclave, held in connection with the samastha centenary international conference, were inaugurated by dr. m. p. abdussamad samadani mp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."