HOME
DETAILS

ചാലിയം പള്ളി: മൈത്രിയുടെ കോട്ട പണിത മലബാർ സ്റ്റോറി

  
ഇസ്മാഈൽ അരിമ്പ്ര 
February 25, 2026 | 2:39 AM

Chaliyam Church Malabar Story That Built a Fortress of Friendship

ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ ജ്വലിക്കുന്ന ചരിത്രമാണ്  ചാലിയം മാലിക് ബ്‌നു ദീനാർ പള്ളിയുടേത്. സാമ്രാജ്യത്വ വാഴ്ചക്കെതിരേ പ്രതിരോധനിര തീർത്തുനിന്ന ചാലിയം, കേരളത്തിന്റെ മതസൗഹാർദത്തിന്റെ വിളനിലമാണ്. ഇന്ത്യയിലെത്തിയ പ്രഥമ ഇസ് ലാമിക പ്രബോധക സംഘമായ മാലിക് ബ്‌നുദീനാർ(റ)വും സംഘവും കൊടുങ്ങല്ലൂരിന് പിന്നാലെ നിർമിച്ച ആദ്യപള്ളികളിലൊന്നാണ് ചാലിയം  പുഴക്കര പള്ളി എന്നറിയപ്പെടുന്ന ഈ മസ്ജിദ്. 

പതിനഞ്ച് നൂറ്റാണ്ട് കാലത്തെ പൈതൃക ചരിത്രവും, രാജ്യം പിടിച്ചടക്കാനെത്തിയ പോർച്ചുഗീസ് അധിനിവേശത്തിന് അവസാനം കുറിച്ച പ്രതിരോധ സമരത്തിന്റെ ചരിത്രവും ഈ പുരാതന മസ്ജിദിന് പറയാനുണ്ട്. കടൽതീരത്തിന് സമീപം പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന പള്ളി അറബ്-കേരളീയ ബന്ധങ്ങളുടെ ഊഷ്മള ചരിത്രകേന്ദ്രമാണ്. സർക്കാരിന്റെ പൈതൃക ടൂറിസം പദ്ധതിയിൽ ഈയിടെയാണ് പള്ളിയുടെ നവീകരണം നടന്നത്. 

1531ൽ ചാലിയത്ത് പോർച്ചുഗീസ് അധിനിവേശ ശക്തികൾ അവരുടെ കോട്ട നിർമാണം തുടങ്ങി. ഇതിനുവേണ്ടി ചാലിയത്തെ പ്രസിദ്ധമായ ഈ പള്ളി അവർ തകർക്കുകയായിരുന്നു. ഇവരെ തുരത്തി വീണ്ടും മുസ് ലിം കളും സാമൂതിരി രാജാവിന്റെ സൈന്യവും ഒരുമിച്ചുനിന്നാണ് പള്ളി വീണ്ടെടുത്തത്. ചാലിയത്ത് കോട്ടപണിത പോർച്ചുഗീസുകാർ  പള്ളി പൊളിച്ച് അതിന്റെ  കല്ലും മറ്റുസാമഗ്രികളും കോട്ടകെട്ടാൻ ഉപയോഗിച്ചു. സമീപത്തുള്ള ഖബറുകൾ തകർത്ത് അവയുടെ കല്ലുകളും ഇതിനായി അടർത്തിയെടുത്തു. പറങ്കികൾ മുസ ്‌ലിംകൾക്ക് നേരെ ആക്രമണവും വിദ്വേഷവും അഴിച്ചുവിട്ടതോടെ പ്രതിരോധ സമരനിര സജ്ജമായി. മലബാർ ഭരിച്ചിരുന്ന കോഴിക്കോട് സമൂതിരി രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ചാലിയത്ത് പോർച്ചുഗീസുകാർ അവരുടെ താവളം പണിയാനെത്തിയത്. എന്നാൽ ഈ കോട്ട തന്റെ ഭരണകേന്ദ്രത്തിൽ തന്നെ ജനങ്ങളെ ഉൻമൂലനം ചെയ്യുന്ന  ക്രൂരതകൾ അഴിച്ചുവിടാനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർക്കെതിരേ സാമൂതിരി തന്നെ രംഗത്ത് വന്നു.  നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുസ് ലിംകൾ വൈദേശികർക്കെതിരേ സമരസജ്ജരായി. 

സാമൂതിരിയുടെ സേനയും രംഗത്തിറങ്ങി. പറങ്കിപ്പടയെ വിറപ്പിച്ച് അവർ കോട്ട വളഞ്ഞു. അടിയറവു പറഞ്ഞ പറങ്കിപ്പട  ചാലിയം വിട്ടു. തുടർന്ന് കോട്ട പൊളിക്കുകയും പറങ്കികൾ തകർത്ത ചാലിയം പള്ളി പുനർ നിർമിക്കുകയും ചെയ്തു.

കോഴിക്കോട് ഖാസി അബ്ദുൽ അസീസ്, ആത്മീയ നേതൃത്വമായ മുഹമ്മദ് ബ്‌നു അലാവുദ്ദീൻ ഹിംസി തുടങ്ങിയവർ ചാലിയം യുദ്ധത്തിൽ ആത്മീയോർജം പകർന്നുനൽകി. ഈ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന കാവ്യരചനയാണ് ഫത്ഹുൽ മുബീൻ. മുഹ്‌യിദ്ദീൻ മാലയുടെ രചയിതാവായ  ഖാസി മുഹമ്മദ് ആണ് ഇത് രചിച്ചത്. 'മുസ് ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് വ്യക്തമായ വിജയ'മെന്നാണ് ഈ കാവ്യഗ്രന്ഥത്തിന്റെ നാമകരണം തന്നെ. മുസ്‌ലിം പണ്ഡിതരും, സാമൂതിരിയുടെ ഭരണകൂടവും മുസ്‌ലിം, നായർ പടയാളികളും ചേർനിന്നു പ്രതിരോധത്തിന്റെ കോട്ടയൊരുക്കുകയായിരുന്നു ചാലിയത്ത്.  പതിനഞ്ച് നൂറ്റാണ്ടിന്റെ ഇസ്‌ലാമിക സാംസ്‌കാരികതയുടെ വിളനിലമായ ഈ പള്ളി തലമുറകളിലേക്ക് വിശുദ്ധിയുടെ താവഴിയും, ഒപ്പം ബഹുസ്വര ഇന്ത്യയിൽ സൗഹൃദത്തിന്റെ കരുതൽ തീർത്ത  ചരിത്രവും അയവിറക്കുന്നു. അധിനിവേശത്തിനെതിരേയുള്ള  പ്രതിരോധസമരത്തിന്റെ നേർസാക്ഷ്യമാണീ പള്ളിയങ്കണം. എന്നും മത സൗഹാർദത്തിന്റെ ഉജ്വല മാതൃകയായ മലബാർ സ്റ്റോറി...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിറന്ന മണ്ണിൽ ജീവിക്കണമെന്ന മോഹം ബാക്കിയാക്കി യൂസുഫ് മടങ്ങി, പൗരത്വമില്ലാത്ത ലോകത്തേക്ക്

National
  •  an hour ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് 72 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം; ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  an hour ago
No Image

ഗര്‍ഭാശയമുഖ അര്‍ബുദം: രാജ്യവ്യാപക എച്ച്.പി.വി വാക്‌സിനേഷന്‍ പദ്ധതി ഉടന്‍

National
  •  2 hours ago
No Image

ഇഫ്താര്‍ ഭക്ഷണം, ക്ഷേമപ്രവര്‍ത്തനം: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2.3 ദശലക്ഷം ദിര്‍ഹം വകയിരുത്തി

Business
  •  2 hours ago
No Image

മോദി ഇന്ന് ഇസ്‌റാഈലിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ കൈവിട്ടെന്ന് കോണ്‍ഗ്രസ്

National
  •  2 hours ago
No Image

കെ.പി ഗ്രൂപ്പ് മെഗാ വാക് ഇന്‍ ഇന്റര്‍വ്യൂ 28ന് ദേരയില്‍; 13 സൂപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചുകളിലും 15 റസ്റ്ററന്റ് ബ്രാഞ്ചുകളിലും വേക്കന്‍സികള്‍ | Jobs in Dubai

Abroad-career
  •  2 hours ago
No Image

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ; സംസ്ഥാനത്ത് ഇന്ന് മുതൽ വിതരണം ആരംഭിക്കും

Kerala
  •  2 hours ago
No Image

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ വമ്പന്‍ സ്വതന്ത്ര വ്യാപാര കരാറിന്: ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക തുടക്കം; മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് തുടങ്ങിയ ആലോചന

National
  •  2 hours ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ

Kerala
  •  3 hours ago
No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  9 hours ago