HOME
DETAILS

ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ വിഷയം ഉന്നയിക്കണം; മോദിയോട് ആവശ്യമുന്നയിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി

  
Web Desk
February 26, 2026 | 5:54 AM

iran urges pm narendra modi to raise palestine issue during israel visit criticises gaza military actions

ടെഹ്റാന്‍: ഇസ്‌റാഈല്‍ സ്ന്ദര്‍ശന വേളയില്‍ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി സംസാരിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇറാന്‍ വിദേശകാര്യ മന്ത്രി.  ഗസ്സയിലെ ഇസ്‌റാഈലിന്റെ സൈനിക നടപടികളെ വിമര്‍ശിച്ച അബ്ബാസ് അരാഗ്ചി അവരുടെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്നും ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്‌റാഈല്‍ സന്ദര്‍ശന വേളയില്‍ ഫലസ്തീന്‍ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വംശഹത്യ ഭരണകൂടം' വുമായി ഇടപഴകുന്നത് ഉചിതമാണെന്ന് ടെഹ്റാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈലില്‍ വെച്ച്  പ്രധാനമന്ത്രി മോദി ഫലസ്തീനികളുടെ പ്രശ്‌നത്തെയും അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെയും അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'നിര്‍ഭാഗ്യവശാല്‍, ഗസ്സ മുഴുവന്‍ നശിപ്പിച്ചത് ഇസ്‌റാഈലാണ്. എഴുപത്തയ്യായിരം പേര്‍ കൊല്ലപ്പെട്ടു, ഇത് വെറും ഒരു അവകാശവാദമല്ല. ഗസ്സയുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന മിക്കവാറും എല്ലാ അന്താരാഷ്ട്ര സംഘടനകളും സ്ഥിരീകരിച്ച ഒരു വസ്തുതയാണിത്. എഴുപതിനായിരം പേര്‍. ഇത് ഒരു വംശഹത്യയാണ്. അതിനാല്‍, ഒരു വംശഹത്യ ഭരണകൂടവുമായി ഇടപെടുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കള്‍ സ്വയം തീരുമാനിക്കേണ്ടതാണ് ഇത്.  പക്ഷേ പ്രധാനമന്ത്രി മോദി അവിടെയുള്ളപ്പോള്‍, ഫലസ്തീനികളുടെ പ്രശ്‌നത്തെയും അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തെയും അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ഇറാന് ശക്തവും ചരിത്രപരവുമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു, ന്യൂഡല്‍ഹിയെ ഒരു സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. പങ്കാളിത്തം തുടര്‍ന്നും വളരുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 

''ഇന്ത്യയുമായി ഞങ്ങള്‍ക്ക് എപ്പോഴും വളരെ നല്ല ബന്ധമാണുള്ളത്. ഇന്ത്യ ഇറാന്റെ ഒരു സുഹൃത്താണ്. ഞങ്ങളുടെ ബന്ധം ചരിത്രപരമാണ്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക , രാഷ്ട്രീയ മേഖലകളില്‍ നല്ല ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍.  അത് അങ്ങനെ തന്നെ തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനായ മന്ത്രി ജയ്ശങ്കറുമായി എനിക്ക് നല്ല ബന്ധമുണ്ട്, ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറുന്നു, ഞങ്ങള്‍ക്ക് വളരെ നല്ല വ്യക്തിപരമായ ബന്ധങ്ങളുണ്ട്,'' വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 

''ഇറാനും ഇന്ത്യയും അവരുടെ നല്ലതും സൗഹൃദപരവുമായ ബന്ധം തുടരാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ മേഖലയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനും ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈലികള്‍ വംശഹത്യ തടയുന്നതിനും ഇന്ത്യ അതിന്റെ പോസിറ്റീവും ക്രിയാത്മകവുമായ പങ്ക് വഹിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

iran foreign minister abbas araghchi asks pm narendra modi to speak on palestinian rights during israel visit, criticises gaza military operations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  3 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  3 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  3 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  3 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  3 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  3 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  3 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  3 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  4 days ago