HOME
DETAILS

100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങി; തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കുടുംബം, കയ്യില്‍ കടം നല്‍കിയതിന്റെ രേഖകളും

  
Web Desk
February 26, 2026 | 8:20 AM

indian family seeks repayment of rs 35000 loan given to british government 100 years ago produces documentary proof

ഭോപ്പാല്‍: സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നാണ് നിലയില്‍ ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത്. ഇതില്‍ അഭിമാനിച്ചിരുന്നവരാണ് അവര്‍. ഒരു നൂറ്റാണ്ടോളം ലോകത്തിലെ സാമ്പത്തിക ശക്തിയുമായിരുന്നു അവര്‍. എന്നാല്‍ 
എന്നാല്‍ മധ്യപ്രദേശിലെ സെഹോര്‍ പട്ടണത്തില്‍, പഴയ വസ്തുക്കള്‍ക്കിടയില്‍ നിന്ന് കിട്ടിയ ഒരു കടലാസ് കഷണം സൂചിപ്പിക്കുന്നത്, ശക്തമായ സാമ്രാജ്യത്തിന് പോലും ഒരിക്കല്‍ ഇന്ത്യയിലെ സമ്പന്നനായ പ്രാദേശിക ബിസിനസുകാരനില്‍ നിന്ന് വായ്പ വാങ്ങേണ്ടി വന്നിരുന്നു എന്നാണ്. വിശ്വസിക്കാനാവുന്നുണ്ടോ ഇത്. ഇന്ത്യയിലെ ഈ കുടുംബം ബ്രിട്ടീഷ് സര്‍ക്കാരിനോട് തങ്ങളുടെ പഴയ കടം തിരിച്ചാവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഏതായാവൃലും സംഭവം വലിയ വാര്‍ത്തയായിട്ടുണ്ട്. 

ഏകദേശം 109 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1917 ല്‍, ലോകം യുദ്ധത്തിന്റെ പിടിയിലാവുകയും സാമ്രാജ്യത്വ ഭരണം ദുര്‍ബലമാവുകയും ചെയ്തപ്പോഴാണ് വാര്‍ത്തക്കടിസ്ഥാനമായ സംഭവം. സെഹോറിലെയും ഭോപ്പാല്‍ നാട്ടുരാജ്യത്തിലെയും ഏറ്റവും സമ്പന്നനും സ്വാധീനമുള്ളതുമായ ബിസിനസുകാരില്‍ ഒരാളായ സേത്ത് ജുമ്മലാല്‍ റുത്തിയയില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങുന്നു. ആ കാലഘട്ടത്തില്‍ ഈ തുക വളരെ വലുതായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്നാണ് കുടുംബം പറയുന്നത്.

കടം വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഒരുങ്ങുകയാണ് സേത്ത് ജുമ്മലാലിന്റെ ചെറുമകന്‍ വിവേക് റുത്തിയ. 'ചരിത്രപരവും തിരിച്ചടയ്ക്കാത്തതുമായ പരമാധികാര കടം' റുത്തിയ ഇതിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. 

ഈയിടെയാണ് ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പഴയ രേഖകള്‍, കത്തിടപാടുകള്‍, കുടുംബ വില്‍പത്രം എന്നിവ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭോപ്പാല്‍ നാട്ടുരാജ്യത്തിലെ ഭരണം കാര്യക്ഷമമാക്കുന്നതിനാണ് വായ്പ എടുത്തതെന്നും അത് യുദ്ധ വായ്പയായി നാമകരണം ചെയ്യപ്പെട്ടുവെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. വായ്പ നല്‍കി ഏകദേശം 20 വര്‍ഷത്തിനുശേഷം, 1937-ല്‍ സേത്ത് ജുമലാല്‍ റുത്തിയ മരിച്ചു. ഈ കാലത്തിനിടക്ക് പണം തിരികെ കിട്ടിയില്ല. പിന്നീട് എല്ലാവരും ഇക്കാര്യം മറന്നു- കുടുംബം പറയുന്നു.

1917ല്‍ 35,000 രൂപയെന്നത് ഇപ്പോള്‍ നിസാര തുകയായിരിക്കാം. എന്നാല്‍ ഇന്നത്തെ അതിന്റെ മൂല്യം പലിശയും ചേര്‍ത്ത് കോടിക്കണക്കിന് രൂപ (ഏകദേശം 1.85 കോടി രൂപ) വരുമെന്നാണ് റുത്തിയ പറയുന്നത്.

'1917 ലെ സ്വര്‍ണ്ണ വിലയെ അടിസ്ഥാനമാക്കി തുക കണക്കാക്കുകയും ഇന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുകയും ചെയ്താല്‍, ഈ കണക്ക് ഗണ്യമായി വര്‍ദ്ധിക്കും,' അദ്ദേഹം പറയുന്നു. 

പരമാധികാര രാഷ്ട്രങ്ങള്‍ തത്വത്തില്‍ മുമ്പ് വരുത്തിയ കടങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്ന് വാദിച്ചുകൊണ്ട്,  അന്താരാഷ്ട്ര നിയമ തത്വങ്ങള്‍ പ്രയോഗിക്കാന്‍ കുടുംബം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അത്തരം കേസുകള്‍ അപൂര്‍വവും സങ്കീര്‍ണ്ണവുമാണെങ്കിലും അസാധാരണമായ നിയമ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു, പ്രത്യേകിച്ചും കൊളോണിയല്‍ അധികാരികളും സ്വകാര്യ വ്യക്തികളും തമ്മിലുള്ള സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇടപാടുകള്‍ സംബന്ധിച്ചതാകുമ്പോള്‍.

സ്വാതന്ത്ര്യത്തിന് മുമ്പ്, സെഹോര്‍, ഭോപ്പാല്‍ നാട്ടുരാജ്യങ്ങളിലെ ഏറ്റവും പ്രമുഖരും സമ്പന്നരുമായ കുടുംബമായിരുന്നു റുത്തിയ കുടുംബം. ഭരണപരമായ സ്വാധീനത്തിനും സാമ്പത്തിക ശക്തിക്കും പേരുകേട്ട അവര്‍ വിശാലമായ ഭൂമിയും സ്വത്തും കൈവശം വച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നും, സെഹോറിന്റെ വാസസ്ഥലങ്ങളുടെ 20 മുതല്‍ 30 ശതമാനം വരെ ഒരു പ്രധാന ഭാഗം ഒരിക്കല്‍ റുത്തിയകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയപ്പെടുന്നു.

സെഹോര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കുടുംബം ഇപ്പോഴും സ്വത്തുക്കളുണ്ട്, കൃഷി, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രുത്തിയ കുടുംബം സജീവമാണ്. എന്നിരുന്നാലും, പല പഴയ ജന്മി കുടുംബങ്ങളെയും പോലെ, സ്വത്ത് തര്‍ക്കങ്ങളിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാമമാത്രമായ തുകകള്‍ക്ക് നിശ്ചയിച്ച പൈതൃക വാടകയുമായി ബന്ധപ്പെട്ട കേസുകളിലും വ്യാപൃതരാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

an indian family claims the british government borrowed rs 35,000 a century ago and now seeks repayment, presenting documents as proof of the loan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  5 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  6 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  6 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  6 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  6 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  6 days ago