ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; 70,000+ തുടക്ക ശമ്പളം; ടിക്കറ്റ്, ഇന്‍ഷുറന്‍സ് പുറമെ മറ്റ് അലവന്‍സുകളും
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആര്‍ട് ടീച്ചര്‍ പോസ്റ്റിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്. ആകെ 1 ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 04ന് മുന്‍പായി ഇമെയില്‍ മുഖേന അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ആര്‍ട്ട് ടീച്ചര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാനാവും.
യോഗ്യത
ഫൈന്‍സ് ആര്‍ട്‌സില്‍ ഡിഗ്രി (BFA). മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം.
സിബിഎസ്ഇ സ്‌കൂളില്‍ ടീച്ചറായി മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ആവശ്യമായ സ്‌കില്ലുകള്‍
ഇംഗ്ലീഷ് ഭാഷ എഴുതാനും, വായിക്കാനും, അറിഞ്ഞിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. (മൈക്രോസോഫ്റ്റ്).
ക്രിയേറ്റീവ് ആയിരിക്കണം. ക്ലാസ് റൂം മാനേജ്‌മെന്റ്, ടീംവര്‍ക്ക് എന്നിവ അധിക യോഗ്യതയായി കണക്കാക്കും.
ആര്‍ട് എക്‌സിബിഷന്‍, ആര്‍ട്ട് ഗ്യാലറി മറ്റ് ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം
300-360 ഒമാനി റിയാലാണ് ശമ്പളമായി ലഭിക്കുക.
പുറമെ ഫര്‍ണിച്ചര്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വര്‍ഷാന്ത്യ വിമാന ടിക്കറ്റ്, 30 ദിവസത്തെ ആന്വല്‍ ലീവ് എന്നിവ ആനുകൂല്യങ്ങളാണ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജോബ് ഓപ്പണിങ്ങില്‍ നിന്ന് ഒമാന്‍ ടീച്ചര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം നിങ്ങളുടെ സിവി, പാസ്‌പോര്‍ട്ട്, മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ Art Teacher to Oman എന്ന് രേഖപ്പെടുത്തണം. അവസാന തീയതി മാര്‍ച്ച് 4.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
Recruitment is being held for the post of Art Teacher. There is 1 vacancy available. Interested candidates must apply via email before March 4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."