മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്
ഭോപാല്‍: മധ്യപ്രദേശിലെ സ്‌കൂളിലുണ്ടായ തേനീച്ച ആക്രമണത്തില്‍ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. അഗര്‍ മാല്‍വ ജില്ലയിലെ സ്വാമി വിവേകാനന്ദ സ്‌കൂളിലെ വിദ്യാര്‍ഥിയായ നാലാം ക്ലാസുകാരന്‍ രാമന്‍ കാരഡയാണ് മരിച്ചത്. പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
സ്‌കൂള്‍ കോമ്പൗണ്ടില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ കൂട്ടത്തോടെ പറന്നെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് കുട്ടികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, രാമന്‍ കാരഡ തേനീച്ച കൂട്ടത്തിനിടയില്‍ പെടുകയായിരുന്നു. അധ്യാപകരും ജീവനക്കാരും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് നിരവധി തവണ തേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ കുട്ടികളെ ഉടന്‍തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ രാമന്റെ നില വശളാവുകയും ഉടന്‍ തന്നെ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
അതേസമയം സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് നിരവധി സ്ഥലങ്ങളില്‍ തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരോ, ജീവനക്കാരോ മതിയായ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
nine-year-old boy died tragically in a bee attack at a school in madhya pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."