ലൈബ്രറികള്‍ പ്രവര്‍ത്തന സജ്ജമാക്കും: നഗരസഭാ ചെയര്‍മാന്‍
ഇരിട്ടി: മുനിസിപ്പാലിറ്റി പരിധിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ കിടക്കുന്ന ലൈബ്രറികള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ പൊതുജങ്ങളുടെയും സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്ത് ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.
ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ പുന്നാട്, ചാവശ്ശേരി, ഇരിട്ടി, വള്ള്യാട്, കീഴൂര്‍കുന്ന്, പയഞ്ചേരി, പുന്നാട് തുടങ്ങി ആറു വായനശാലകളും ഇതോടനുബന്ധിച്ച ലൈബ്രറികളുമാണുള്ളത്. 1957 ല്‍ പൊതുജന വായനശാലകളായി ആരംഭിച്ചവ പിന്നീട് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടണ്ടായ ചില പരാമര്‍ശത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലൈബ്രറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
ലൈബ്രേറിയന്മാരായി മൂന്നു പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെണ്ടങ്കിലും മുനിസിപ്പല്‍ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇവരെ മുനിസിപ്പാലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാത്രമല്ല ലൈബറികളില്‍ നിലവിലുള്ള പുസ്തകങ്ങളെല്ലാം പഴയവയാണ്. ആവശ്യത്തിന് ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും ഇല്ലാത്ത ലൈബ്രറികളുമുണ്ട്. ചില വായനശാലകളില്‍ വൈദ്യുതി പോലുമില്ല.
പ്രശ്‌നങ്ങള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളായി മാറ്റാന്‍ നാലു കമ്മിറ്റികള്‍ നിലവില്‍ വന്നതായും പുതിയ പുസ്തകള്‍ വാങ്ങുന്നതിനാവശ്യമായ ഫണ്ടണ്ട് ഭരണസമിതി അനുവദിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."