സേത്തുമട - പറമ്പിക്കുളം- തേക്കടി റോഡ് തകര്‍ന്നു
പറമ്പിക്കുളം; സേത്തുമട - പറമ്പിക്കുളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനാല്‍ വിനോദസഞ്ചാരികള്‍ ദുരുതത്തിലാകുന്നു.
സേത്തുമടയില്‍ നിന്നും ആനപാടിവരെയും തേക്കടികോളനിയിലേക്കുള്ള റോഡില്‍ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുമാണ് നിലവില്‍ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. റോഡിലെ തകര്‍ച്ച പരിഹരിക്കണമൊവശ്യപെട്ടുകൊണ്ട് നിരവധിതവണ കേരളത്തിലെ വനംവകുപ്പും വിനോദസഞ്ചാര വകുപ്പും തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപെട്ടെങ്കിലും പരിഹാരമുണ്ടാകാത്തതിനാല്‍ പറമ്പിക്കുളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ പ്രയാസത്തിലായിരിക്കുകയാണ്.ഉല്‍സവ സീസണുകളില്‍ ദിനംപ്രതി നാലായിരത്തിലധികം വിനോദ സഞ്ചാരികള്‍ എത്തുന്ന പറമ്പിക്കുളത്ത് റോഡ് തകര്‍ച്ചമൂലം വിനോദ സഞ്ചാരികളുടെ എണ്ണം പകുതിയായി കുറഞ്ഞിരിക്കുകയാണ്. വന്യമൃഗങ്ങള്‍ കൂടുതല്‍ കാണപെടുന്ന് പ്രദേശത്ത് റോഡിന്റെ തകര്‍ച്ചമൂലം വാഹനങ്ങള്‍ തകരാറിലാകുന്നത് വിനോദ സഞ്ചാരികളെ ഭീതിയിലാക്കുതിനാല് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തിരമായി റോഡിന്റെ തകര്‍ച്ച പരിഹരിക്കണമൊണ് വിനോദസഞ്ചാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."