HOME
DETAILS

സൈനികരെ വിമര്‍ശിക്കുന്നവരോട് മോഹന്‍ലാല്‍; മരണ പ്രദേശങ്ങളില്‍ അവര്‍ ഒരു മണിക്കൂര്‍ നില്‍ക്കുമോ..?

  
backup
September 21, 2016 | 7:01 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

തിരുവനന്തപുരം:കശ്മിരിലെ ഉറി സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബ്ലോഗിലൂടെ പ്രതികരിച്ച് ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍.
സൈനികര്‍ ആക്രമിക്കപ്പെടുന്ന അവസരത്തില്‍ ഉയരുന്ന വിഭിന്ന ശബ്ദങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന മോഹന്‍ലാല്‍ വിമര്‍ശനക്കാര്‍ ഒരു മണിക്കൂറെങ്കിലും ഈ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്ന് നില്‍ക്കാന്‍ തയാറാകുമോയെന്നും ചോദിക്കുന്നു.
പാകിസ്താന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരിശീലിപ്പിച്ച്, അതിര്‍ത്തി കടത്തിവിട്ട്, 18 ധീര ജവാന്മാരെയാണ് അവര്‍ കൊന്നൊടുക്കിയത്. 'ലജ്ജ' എന്ന വാക്ക് ഞാന്‍ മന:പൂര്‍വമാണ് ഉപയോഗിച്ചത്. ഏത് ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ് ലാല്‍ പറയുന്നു. കശ്മിരിലെ തന്ത്രപ്രധാനമായ പല സൈനികമേഖലകളിലും പോകാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍.
ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു അംഗം എന്ന നിലയില്‍ എത്രമാത്രം പ്രതികൂലമായ സാഹചര്യങ്ങളിലാണ് അവ നിലനില്‍ക്കുന്നത് എന്ന കാര്യം നേരിട്ട് കണ്ടറിഞ്ഞതാണ്.
ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ ജവാന്മാര്‍ സഹനത്തോടെയും ധീരമായും ഇമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് നമുക്ക് വേണ്ടിയാണ്.
അതവരുടെ ജോലിയല്ലേ, അതിനവര്‍ക്കു ശമ്പളവും നല്‍കുന്നില്ലേയെന്നു ചോദിക്കുന്ന ചാരുകസേര ബുദ്ധിജീവികളെ ഞാന്‍ ആദരവോടെ ക്ഷണിക്കുന്നു. മഞ്ഞ് പെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമോ ഒരു മണിക്കൂറെങ്കിലും ഒന്നുവന്ന് നില്‍ക്കാന്‍.
രാജ്യത്തിനുവേണ്ടി ഏത് നിമിഷവും മരിച്ചുവീഴാന്‍ തയാറായി നില്‍ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണരേഖയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസിലാകൂ.
എന്നിട്ട് മാത്രം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കണമെന്നാണ് ബ്ലോഗിലൂടെ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  7 hours ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  7 hours ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  8 hours ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  8 hours ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  8 hours ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  8 hours ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  8 hours ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  9 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  9 hours ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  9 hours ago