HOME
DETAILS

കടല്‍ ക്ഷോഭം; മത്സ്യത്തൊഴിലാളികള്‍ക്ക് 23 ലക്ഷം രൂപ വിതരണം ചെയ്തു

  
backup
October 30, 2016 | 9:00 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a-2



ആലപ്പുഴ: കഴിഞ്ഞ ഓഗസ്റ്റില്‍ പുന്നപ്ര കടപ്പുറത്തുണ്ടായ കടല്‍ ക്ഷോഭത്തില്‍ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും നഷ്ടമായ 23 മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം അമ്പലപ്പുഴ വടക്കുപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു.
ആകെ 25 മത്സ്യത്തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വളരെപ്പെട്ടെന്ന് നാശനഷ്ടം വിലയിരുത്താനും കഴിവതും വേഗം ധനസഹായം എത്തിക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
പുറക്കാട് പുതുവല്‍ ഗിരീഷ്‌കുമാര്‍, പുന്നപ്ര പുലിപറമ്പ് ജോഷി, പുന്നപ്ര ആഞ്ഞിലിപ്പറമ്പ് പ്രസാദ്, പുന്നപ്ര ആഞ്ഞിലിപ്പറമ്പ് എ.കെ.ലാലന്‍, പുന്നപ്ര പാലപ്പറമ്പ് വിജയാനന്ദ്, പുറക്കാട് പുതുവല്‍ രമേശന്‍, നീര്‍ക്കുന്നം വെളിംപറമ്പ് വിനയന്‍, പുന്നപ്ര ജോസ്, പുന്നപ്ര ആയാംപറമ്പ് പവിത്രന്‍, അമ്പലപ്പുഴ പുതുവല്‍ സന്തോഷ്, അമ്പലപ്പുഴ പുതുവല്‍ സതീഷ്, പുന്നപ്ര വെളിയില്‍ പുതുവല്‍ അഭിലാഷ്, പുന്നപ്ര കുരിശിങ്കല്‍ ഫ്രാന്‍സിസ്, പുന്നപ്ര പാലപറമ്പ് വിജയകുമാര്‍, പുന്നപ്ര പനയിടംതറ ദേവദാസ്, നീര്‍ക്കുന്നം പുതുവല്‍ ബന്നിമോന്‍, കോമന വടക്കേ വീട് രാജീവ് ഫല്‍ഗുണന്‍, പുന്നപ്ര പുതുവല്‍ ജോസഫ് കുട്ടി, പുന്നപ്ര കരുകാപറമ്പ് ജേക്കബ്, പുന്നപ്ര പുതുവല്‍ സന്തോഷ്, പുന്നപ്ര ഈലിപറമ്പ് ആന്റണി, നീര്‍ക്കുന്നം തെക്കാലിശ്ശേരി വേണു എന്നിവര്‍ക്കാണ് ധനസഹായം അനുവദിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജ് മോന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, വാര്‍ഡ് മെമ്പര്‍മാരായ സിബിദാസ്,ഷമീര്‍, തഹസില്‍ദാര്‍ ആശ പി. എബ്രഹാം സംസാരിച്ചു.
ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച കരൂര്‍ നടുവിലേ മഠത്തില്‍പ്പറമ്പില്‍ മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം കരൂരിലെ വീട്ടിലെത്തി മന്ത്രി കൈമാറി. കടലില്‍ മത്സ്യ ബന്ധനത്തിനിടെ കഴിഞ്ഞ മെയിലാണ് ബോട്ടപകടം ഉണ്ടായത്.
പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്, വാര്‍ഡ് മെമ്പര്‍ പി.പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വി.എസ്.ജിനുരാജ്, ജി.ഓമനക്കുട്ടന്‍, അശോകന്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായി. നീര്‍ക്കുന്നം പുതുവല്‍ വണ്ടാനം സുജിമോള്‍ക്ക് ഭര്‍ത്താവ് മോഹനന്റെ അപകട മരണത്തെത്തുടര്‍ന്ന് അനുവദിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായവും മന്ത്രി വീട്ടിലെത്തി കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  7 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  7 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  7 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  7 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  7 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  7 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  7 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  7 days ago