സമസ്ത ജില്ലാ ശില്പശാലക്ക് അന്തിമരൂപമായി
കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റി 2017ല്‍ നടത്തുന്ന അര്‍ദ്ധ വാര്‍ഷിക നവോത്ഥാന കാമ്പയിന്റെയും സമസ്ത ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി ഡിസം: 2ന് കോഴിക്കോട് മുതലക്കുളത്ത് നടത്തുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും ഭാഗമായി നടത്തുന്ന ജില്ലാ ശില്പശാലക്ക് അന്തിമരൂപമായി. നവം. 15ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ ജന. സെക്രട്ട റി മുക്കം ഉമ്മര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ശരീഅത്ത് സംരക്ഷണവും സമസ്തയും എ.വി അബ്ദുറഹിമാന് മുസ്ലിയാരും കാംപയിന് പ്രൊജക്ട് നാസര്‍ ഫൈസി കൂടത്തായിയും അവതരിപ്പിക്കും. അബ്ദുല്‍ബാരി ബാഖവി, സി.എച്ച് മഹ്മൂദ് സഅദി, കെ.കെ ഇബ്രാഹിം മുസ്ലിയാര്, സലാം ഫൈസി മുക്കം, കെ.പി കോയ, സയ്യിദ് മുബശിര്‍ തങ്ങള്‍ പ്രസീഡിയം നിയന്ത്രിക്കും. സമസ്ത, എസ്.വൈ.എസ്, എസ്.എം.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ്, മദ്രസാ മാനേജ്മെന്റ് അസോസിയേഷന് എന്നീ ഘടകങ്ങളുടെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് ശില്പശാലയില് സംബന്ധിക്കേണ്ടതെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."