HOME
DETAILS

നാലായിരം മൈല്‍ താണ്ടിയെത്തിയ ആമയെ കണ്ടെത്തി

  
backup
November 16, 2016 | 2:16 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4

 

ന്യൂഡല്‍ഹി: 'വീട്ടില്‍ നിന്നിറങ്ങി' നാലായിരം മൈലുകള്‍ താണ്ടിയ അപൂര്‍വ്വയിനം ആമയെ കണ്ടെത്തി. വടക്കന്‍ വെയില്‍സിലെ മെനായി സ്ട്രാറ്റ്‌സില്‍ നിന്നാണ് ആമയെ കണ്ടെത്തിയത്. മെക്‌സിക്കോയിലെ കടലിടുക്കില്‍ ജീവിക്കുന്ന ഒരു ഇനം ആമയാണിത്.

ആമ ഒലിവ് റീഡ്‌ലി ഇനത്തില്‍പ്പെട്ടതാണെന്നാണ് കരുതുന്നത്. മെനായി എന്നാണ് ഈ പെണ്‍ ആമയ്ക്ക് പേരിട്ടിരിക്കുന്നത്. യു.കെയില്‍ ഒരു കാലത്തുമില്ലാത്ത ഇനം ആമയാണിത്.

ചൂടുവെള്ളത്തില്‍ ജീവിക്കുന്ന ഈ ആമ ലോകത്തു തന്നെ അപൂര്‍വ്വമായേ ഉള്ളൂ. അറ്റ്‌ലാന്റിക് കടലിലെ ശക്തമായ കാറ്റായിരിക്കാം ആമയെ ഇത്രയും ദൂരം താണ്ടി ഇവിടെയെത്തിച്ചതെന്നാണ് പലരും വിലയിരുത്തുന്നത്.

ആമയുടെ നില അതീവഗുരുതമാണെന്നും ജീവിക്കുമെന്ന് ഉറപ്പില്ലെന്നും ആമയെ സംരക്ഷിക്കുന്ന വെയില്‍സിലെ മൃഗശാലാ അധികൃതര്‍ പറഞ്ഞു.

സാധാരണ 25-30 ഡിഗ്രി സെല്‍ഷ്യസ് ചൂടു വെള്ളത്തിലാണ് ഈ ഇനം ആമകള്‍ ജീവിക്കുന്നത്. എന്നാല്‍ വെയില്‍സില്‍ ഇപ്പോള്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് ചൂടാണുള്ളത്.

അതുകൊണ്ടു തന്നെ ആമ സ്വയം ഇവിടെയെത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നുണ്ട്. ആമയുടെ ആരോഗ്യസ്ഥിതി മോശമാവാനുള്ള കാരണവും ഇതായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരും നാടും ചോദിച്ചറിഞ്ഞ് മർദനം; ഉത്തരാഖണ്ഡിൽ കശ്മീരി ഷാൾ വില്പനക്കാരന് നേരെ ആൾക്കൂട്ട ആക്രമണം

National
  •  10 minutes ago
No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  31 minutes ago
No Image

കോടതിയിൽ ഹാജരായില്ല: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

Kerala
  •  33 minutes ago
No Image

ടി-20 ലോകകപ്പിൽ സഞ്ജു സെഞ്ച്വറി നേടും: പ്രവചനവുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ്

Cricket
  •  42 minutes ago
No Image

യാത്രക്കാർക്ക് മാരക പരുക്കേൽക്കാൻ സാധ്യത: യുഎഇയിലെയും സഊദിയിലെയും ഈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് സ്കോ‍ഡ; പിന്നിലെ കാരണമിത്

uae
  •  an hour ago
No Image

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  an hour ago
No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  an hour ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  an hour ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  2 hours ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  2 hours ago