HOME
DETAILS

യാത്രക്കാര്‍ക്ക് ദുരിതമായി റോഡിലെ വെള്ളക്കെട്ട്

  
backup
May 20, 2016 | 8:15 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae

കിഴിശ്ശേരി: റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കൊണ്ടോട്ടി അരീക്കോട് സംസ്ഥാന പാതയില്‍ വെള്ളേരി പാലത്തിങ്ങല്‍ റോഡിലെ വെള്ളക്കെട്ടാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. ചെറിയ ഒരു മഴ പെയ്താല്‍ പോലും ഈ റോഡ് ചളിക്കുളമായി മാറുന്നതാണ് അവസ്ഥ. വെള്ളം ഒഴിഞ്ഞുപോവാനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഓവുചാല്‍ മണ്ണിട്ടു നികത്തിയതാണ് ഈ ദുരിതത്തിന് കാരണമെന്ന് പരിസവാസികള്‍ പറയുന്നു. വെള്ളേരി ജുമാമസ്ജിദിലേക്ക് വിശ്വാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡാണ്. ചെറിയ മഴ പെയ്താല്‍പോലും ദിവസങ്ങളോളം വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചളിവെള്ളത്തില്‍ ചവിട്ടിയാണ് കാല്‍നടയാത്രക്കാര്‍ ഇതിലെ പോവുന്നത്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നതും പതിവാണ്. ഇരുചക്രമുള്‍പ്പെടെയുള്ള നൂറു കണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും ദിനേ സഞ്ചരിക്കുന്ന ഈ റോഡില്‍ അടഞ്ഞ ഓവുചാല്‍ തുറന്ന് വെള്ളം ഒഴിഞ്ഞു പോവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  9 minutes ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  11 minutes ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  31 minutes ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  41 minutes ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  an hour ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  an hour ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  an hour ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  an hour ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  2 hours ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  3 hours ago