HOME
DETAILS

നോട്ടു മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നയാള്‍ അറസ്റ്റില്‍

  
backup
December 09, 2016 | 8:36 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d



പത്തനംതിട്ട: വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നും പണം തട്ടുന്ന വിരുതനെ പൊലിസ് പിടികൂടി. കോന്നി കലഞ്ഞൂര്‍ പോത്തുപാറ കമ്പത്തുവച്ചവീട്ടില്‍ രതിഷ്(38)നെയാണ് പത്തനാപുരത്തു നിന്ന് കോന്നി പൊലിസ് അറസ്റ്റ് ചെയ്തത്.
നോട്ട് പിന്‍വലിക്കലിന് ശേഷം പഴയ നോട്ട് മാറ്റി നല്‍കുമെന്നു പറഞ്ഞ് തട്ടിപ്പ് ഉര്‍ജിതമാക്കിയിരുന്നു. പഴയ നോട്ട് മാറുന്നതിന് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവരെ സമീപിച്ച് പുതിയ നോട്ട് തരാമെന്നു പറഞ്ഞ് പണം വാങ്ങി കടന്നു കളയും. എ.ടി.എമ്മില്‍ നിന്ന് പുതിയ കറന്‍സിയുമായി ഇറങ്ങുന്നവരോട് ചില്ലറ വാഗ്ദാനം ചെയ്ത് പണം വാങ്ങി മുങ്ങുകയാണ് മറ്റൊരു രീതി.
പ്രായമായവരായിരുന്നു ഇരകള്‍ ഏറെയും. കോന്നി, അടൂര്‍, ഏനാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടത്. മാവേലിക്കരയില്‍ നിന്നും മോഷ്ടിച്ച ബൈക്കിലായിരുന്നു സഞ്ചാരം. ഇതര സംസ്ഥാന തൊഴിലാളികളെ താന്‍ പൊലിസാണെന്നു ഭിഷണിപ്പെടുത്തിയും പണം തട്ടിയത്രേ.
ആഡംബര ജിവിതം നയിച്ച പ്രതിയെ വണ്ടി നമ്പര്‍ പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്.
മാവേലിക്കര ജയിലില്‍നിന്ന് രണ്ടു മാസം മുന്‍പാണ് ഇയാള്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതെന്നും പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago