HOME
DETAILS

കോണ്‍ഗ്രസ് -ലീഗ് വാക്‌പോര് മുറുകി; നമ്മളെന്തുകൊണ്ട് തോറ്റു.?

  
backup
May 26, 2016 | 6:59 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b

തൃക്കരിപ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വാക് പോരുമായി രംഗത്ത്. ഉദുമ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പരാജയപ്പെടാനുള്ള കാരണം മുസ്‌ലിം ലീഗ് വോട്ട് മറിച്ചുകൊടുത്തത് കൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു. 

ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയെന്നോണം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഫെയ്‌സ് ബുക്കിലൂടെ മറുചോദ്യവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മേഖലകളില്‍ കോണ്‍ഗ്രസിന്റേതായ എത്ര വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ ഡി.സി.സി പ്രസിഡന്റ് തയാറാകണമെന്നാണ് ഖമറൂദ്ദീന്റെ ചോദ്യം.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോപണം ഉന്നയിക്കുന്ന ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍ ഇതേ ഉദുമ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍11000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ ലീഗ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനമാണ് ഇടതു തരംഗമുണ്ടായ ഈ തെരഞ്ഞെടുപ്പില്‍ വെറും 3800 വോട്ടുകള്‍ക്കാണ് സുധാകരന്‍ പരാജയപ്പെട്ടത്. ലീഗിന്റെ പ്രവര്‍ത്തനമാണ് തോല്‍വിയുടെ ആക്കം കുറച്ചതെന്ന് ഡി.സി.സി പ്രസിഡന്റിനും, അതേപോലെ സ്ഥാനാര്‍ഥിക്കും അറിയാം. ചെമ്മനാട് പഞ്ചായത്തില്‍ ലീഗിനുള്ളതുപോലെ കോണ്‍ഗ്രസിനും വോട്ടുകള്‍ ഉണ്ട്.അതിനെ കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടതാണ്. യു.ഡി.എഫ് കമ്മിറ്റി വിളിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ മതിയായ വോട്ട് ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. യു.ഡി.എഫ് ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് തന്നെ ഉണ്ടായത് ഒട്ടും ശരിയല്ല. യു.ഡി.എഫ് യോഗം വിളിച്ച് വിശകലനത്തിനോ പഠനത്തിനോ തയ്യാറാകുന്നതിനു മുന്‍പേ മീഡിയകളിലൂടെ നടത്തുന്ന പ്രസ്താവനകള്‍ മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല മലര്‍ന്ന് കിടന്ന് തുപ്പുക എന്ന പ്രക്രിയ യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് ഖമറുദ്ദീന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ഖമറുദ്ദീന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായതോടെ പല ഭാഗത്തുനിന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
കാസര്‍കോട് ഗവ. കോളജ് ബൂത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എവിടെ പോയെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ ചോദ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജ് ബൂത്തിലെ വോട്ടര്‍മാരായ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ പ്രസ്തുത ബൂത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന് കിട്ടിയത് വെറും നൂറോളം വോട്ടുകളാണ് ബി.ജെ.പിക്കാകട്ടെ 600 ലധികം വോട്ടുകളും കിട്ടി. ഇവിടുത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെ പോയെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  5 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  5 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  5 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  6 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  6 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  6 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  6 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  6 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  6 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  6 days ago