HOME
DETAILS

കമ്പംമെട്ടില്‍ രണ്ട് കേസുകളിലായി നാലു പേര്‍ കഞ്ചാവുമായി പിടിയില്‍

  
backup
May 28, 2016 | 1:42 AM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8

നെടുങ്കണ്ടം: കമ്പംമെട്ട് പൊലിസ് രണ്ട് കേസുകളുലായി നാല് യുവാക്കളെ കഞ്ചാവുമായി പിടികൂടി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആദ്യ കേസ് പിടികൂടുന്നത്.
കേസില്‍ ആലുവ മൂക്കന്നൂര്‍ ഇടത്തറശേരിയില്‍ നിഖില്‍(28), അങ്കമാലി തുറവൂര്‍ ആലിംഗപറമ്പില്‍ അഖില്‍(22), വലിയോരിപ്പറമ്പില്‍ ആഷിക്(22) എന്നിവരാണ്  പിടിയിലായത്. ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടാന്‍ നോക്കിയ പ്രതികളെ കട്ടപ്പന പൊലിസാണ് പിടികൂടി കമ്പംമെട്ട് പൊലിസിന് കൈമാറിയത്.  നിഖിലിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
രണ്ടാമത്തെ കേസില്‍ തൃശൂര്‍ ഒല്ലൂര്‍ പൊന്നമ്പലത്ത് വിവേക്(22) ആണ് ഇന്നലെ 11.30 ഓടെ  പിടിയിലായത്. ഇയാളില്‍ നിന്നും 170 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
അടുത്തിടെ വന്‍തോതില്‍ യുവാക്കള്‍ കഞ്ചാവ് കടത്തിന് എത്തുന്നത് പൊലിസിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് ഇവര്‍ കമ്പത്തുനിന്നും കഞ്ചാവ് കടത്തുന്നത്.
ചെറിയ അളവിലുള്ള കഞ്ചാവ് കടത്തിന് ജാമ്യം ലഭിക്കും.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. കമ്പംമെട്ട് എസ് ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുകേസുകളും പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  a day ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  a day ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  a day ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  a day ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  a day ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  a day ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും

uae
  •  a day ago