HOME
DETAILS

ടിപ്പറുകളുടെ മരണപ്പാച്ചില്‍; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി

  
backup
January 25, 2019 | 4:15 AM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d-4

ചാരുംമൂട്: കെ.പി റോഡില്‍ സ്‌ക്കൂള്‍ സമയങ്ങളില്‍ നിരോധനം കാറ്റില്‍ പറത്തി അമിത വേഗതയില്‍ മണ്ണുമായി പോകുന്നതായുള്ള വാര്‍ത്തയെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് ഇറങ്ങി.
രാവിലെ മുതല്‍ കെ.പി റോഡില്‍ മണ്ണുമായി നിരവധി ടിപ്പര്‍ ലോറികളാണ് വന്നത്.പരിശോധന നടക്കുന്നതായി അറിഞ്ഞ് ഇവ റോഡ് വശത്ത് നിര്‍ത്തിയിടേണ്ടി വന്നു. പിന്നീട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.
എന്നാല്‍ ഒരു ഭാഗത്ത് പരിശോധന നടത്തിയതിന് ശേഷം മറ്റ് ഭാഗങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങിയതോടെ വീണ്ടും ടിപ്പര്‍ ലോറികള്‍ സ്‌ക്കൂള്‍ സമയത്ത് സഞ്ചരിച്ചു. ചാരുംമൂട് വി.വി.എച്ച്.എസ്.എസിന് മുന്നില്‍ പരിശോധനക്കായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് ചാരുംമൂട് ജംഗ്ഷന്‍, നൂറനാട്, കരിമുളക്കല്‍ എന്നിവടങ്ങളിലും പരിശോധന നടത്തി.മതിയായ ജീവനക്കാരില്ലാത്തത് വന്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലേണേഴ്‌സ്, പട്രോളിംഗ്, ഓഫീസ് പ്രവര്‍ത്തനം എന്നിവടങ്ങളില്‍ മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചങ്കില്‍ മാത്രമെ നിരന്തരം പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടുന്നു.പൊലീസ് കൂടി പരിശോധനക്ക് തയ്യാറാകണമെന്നാവശ്യവും ശക്തമാണ്. നൂറനാട്, വള്ളികുന്നം, കുറത്തികാട് സ്റ്റേഷന്‍ അതിര്‍ത്തികള്‍ പങ്കിടുന്ന സ്ഥലമാണ് കെ.പി റോഡ്.
എന്നാല്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ നിയമം ലംഘിച്ച് ചെമണ്ണുമായി കണ്‍മുന്നില്‍ കൂടി പോയാലും ഇവര്‍ കാര്യമായി പരിശോധനക്ക് തയ്യാറാകുന്നില്ലന്നാക്ഷേപം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഔദ് മേത്ത റോഡിൽ കാറിന് തീപിടിച്ചു; അര മണിക്കൂറിലേറെ ​ഗതാ​ഗത തടസ്സം നേരിട്ടു

uae
  •  7 days ago
No Image

പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി

Kerala
  •  7 days ago
No Image

ഷാർജയിൽ നവംബർ 1 മുതൽ പുതിയ ഗതാഗത നിയമം; ബൈക്കുകൾക്കും ലോറികൾക്കും ബസുകൾക്കും പ്രത്യേക പാതകൾ

uae
  •  7 days ago
No Image

എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം 

Kerala
  •  7 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഈ ​ഗൾഫ് വിമാനക്കമ്പനി; മറികടന്നത് യൂറോപ്യൻ വമ്പൻമാരെ

uae
  •  7 days ago
No Image

നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്

National
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  7 days ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  7 days ago
No Image

'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി

uae
  •  7 days ago
No Image

എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ

National
  •  7 days ago