HOME
DETAILS

കൊവിഡ് 19: ഹർത്താലില്ലാത്ത ഗൾഫ് നാടുകൾ ഹർത്താൽ പ്രതീതിയിൽ

  
backup
March 22 2020 | 11:03 AM

gulf-states-in-hartal-effect-2020

      റിയാദ്: ഹർത്താലും ബന്ദും കേട്ട് കേൾവി പോലുമില്ലാത്ത ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പൂർണ്ണ ഹർത്താൽ പ്രതീതിയിലാണ്. കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ നടപ്പിലാക്കിയ അതി കർശനമായ നിലപാടുകൾ മൂലം സ്വദേശികളും വിദേശികളും പൂർണ്ണമായും വീടുകളിൽ തന്നെ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനാൽ തന്നെ കേരളത്തിൽ അടിക്കിടെ എത്തുന്ന ഹർത്താൽ പ്രതീതിയാണ് വിവിധയിടങ്ങളിൽ. സഊദി തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വാണിജ്യകേന്ദ്രമായ ബത്ഹയില്‍ ഉൾപ്പെടെ രാജ്യത്തിന്റെ ഒട്ടു മിക്ക നഗരികളും പട്ടണങ്ങളും ആളൊഴിഞ്ഞു. മിക്ക കടകളും അടഞ്ഞുകിടക്കുന്നതിനാല്‍ ഹല്‍ത്താല്‍ സമാന അന്തരീക്ഷമാണ്. ആള്‍കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പോലീസും ബലദിയ ഉദ്യോഗസ്ഥരുമെത്തി മിക്ക കടകളും അടപ്പിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തതോടെയാണ്‌ ഹർത്താൽ സമാനമായി മാറിയത്. കൂടാതെ, പൊതു ഗതാഗതം കൂടി നിർത്തി വെച്ചതോടെ ഇത് പൂര്ണമാകുകയായിരുന്നു. സഊദിയെ കൂടാതെ, ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളിലും ഇതേ അവസ്ഥയാണ്. കുവൈത്തിലും ഖത്തറിലും അധികൃതർ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്‌തതോടെ ആളുകൾ പൂർണ്ണമായും വീടുകളിലാണ്.


      കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഊദി ഭരണകൂടം നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കും കനത്ത ജാഗ്രതാ നിർദേശമാണ് കഴിഞ്ഞ ദിവസങ്ങളിൽ നിയമപാലകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നൽകിയത്. ഞായറാഴ്ച്ച മുതൽ പല കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് രണ്ടാഴ്ചത്തേക്ക് ലീവ് അനുവദിച്ചതോടെ ഇവരും റൂമുകളിൽ കുടുംബവുമായി കഴിയുകയാണ്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി താമസ സ്ഥലത്ത് ഏറെ ശുചിത്വം പാലിച്ച് കഴിഞ്ഞു കൂടുകയാണ്. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണെന്ന അധികാരികളുടെ അഭ്യർഥന ശിരസ്സാവഹിച്ച് പൊതു ജനം തങ്ങളുടെ സ്ഥാപനങ്ങൾ പൂർണമായും നിർത്തിവെച്ച് വീടുകളിൽ കഴിഞ്ഞു കൂടുകയാണ്. വിദേശികൾ കൂട്ടമായെത്തുന്ന ബുറൈദ കേരള മാർക്കറ്റിലെ മുഴുവൻ കടകളും നിശ്ചിത ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയത് പൊടുന്നനെയായിരുന്നു. ദൃശ്യ, പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും അത് മുഖവിലക്കെടുക്കാതെയും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് നിസ്സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നത് മനസ്സിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടകളടപ്പിക്കുകയും മാർക്കറ്റിൽനിന്നും ആളുകളെ ഒഴിപ്പിക്കുകയുമായിരുന്നു.
       ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു തവണയായി കടകൾക്ക് മുൻവശത്തും റോഡിലുമായി വൈറസ് പ്രതിരോധ ലായനി സ്‌പ്രേ ചെയ്യുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിന്റെ ഉത്തരവ് ലഭ്യമായതോടെ മേഖലയിലെ മാളുകളും ബാർബർ ഷോപ്പുകളും നേരത്തേ തന്നെ അടച്ചിട്ടിരുന്നു. സ്വദേശികൾ പൂർണാർഥത്തിൽ തന്നെ പ്രവർത്തനങ്ങളോട് സഹകരിക്കുകയും റോഡുകളിൽനിന്നും പൊതു ഇടങ്ങളിൽനിന്നും അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗതം നിയന്ത്രിണ വിധേയമാക്കിയതും പള്ളികളും മാളുകളും മറ്റ് സ്ഥാപനങ്ങളുമൊക്കെ അടച്ചതും ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ ക്ഷമയോടെ സഹകരിക്കുന്നുണ്ട്. അതിനിടെ, ചിലർ തങ്ങളുടെ സുഹൃത്തുക്കളുമൊത്ത് സൊറ പറഞ്ഞിരിക്കാൻ ചിലയിടങ്ങളിൽ ഒത്തു കൂടുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ദമാമിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒത്തു കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ഏതാനും ചില ഹൈപ്പർമാർക്കറ്റുകൾ മാത്രമേ കിഴക്കൻ പ്രവിശ്യയിൽ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  2 months ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  2 months ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 months ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 months ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 months ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 months ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 months ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  2 months ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  2 months ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  2 months ago