മഹരാഷ്ട്രയ്ക്കു പിന്നാലെ ജമ്മുകശ്മിരും; പതഞ്ജലിക്ക് നല്‍കിയത് 20 ഏക്കര്‍ ഭൂമി
ന്യൂഡല്‍ഹി: ബാബ രാംദേവിന്റ പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന് ജമ്മു കശ്മിര്‍ സര്‍ക്കാര്‍ 20 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. സംബ ജില്ലയിലെ വിജയ്പൂരിലാണ് ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിനായി ഭൂമിനല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഭൂമിയുടെ രേഖകള്‍ രാംദേവിനു കൈമാറിയത്. രണ്ടു മാസം മുന്‍പുതന്നെ ഭൂമി കൈമാറിയിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രേഖകളുടെ കൈമാറ്റം നടന്നിരുന്നില്ല.
അതേസമയം രാം ദേവിനു ഭൂമി കൈമാറിയതിനെതിരേ മുഖ്യപ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി. ആര്‍എസ്എസിനും ബിജെപിക്കും ഉള്ള പ്രത്യുപകാരമാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഭൂമികൈമാറ്റത്തിലൂടെ നടത്തിയതെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.
നേരത്തെ മഹരാഷ്ട്ര സര്‍ക്കാറും പതഞ്ജലിക്കു ഭൂമി നല്‍കിയിരുന്നു. 600 ഏക്കറാണ് ഓര്‍ഗാനിക് ഫാം തുടങ്ങുന്നതിനായി സര്‍ക്കാര്‍ രാം ദേവിനു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."